Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കേസിന് ബലം കൂട്ടാന്‍ ഞാന്‍ ഫെവിക്കോളല്ല: ഹിമവല്‍ ഭദ്രാനന്ദ
reporter
ഏതു കേസിന്റെയും കൂടെ തന്റെ പേരുകൂടിയുണ്ടെങ്കില്‍ അതിനൊരു ബലമുണ്ടെന്നാണ് പലരും പറയുന്നു. ബലമുണ്ടാക്കാന്‍ ഞാനെന്താ ഫെവിക്കോളോ? അതോ ശങ്കര്‍ സിമെന്റോ? - തോക്ക് സ്വാമിയെന്നു കുപ്രസിദ്ധി നേടിയ ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു. ജയില്‍ മോചിതനായപ്പോഴാണ് തോക്ക് സ്വാമി ഇങ്ങനെ പറഞ്ഞത്. ജിഷ്ണുവിന്റെ അമ്മ ഡിജിപിയെ കാണാന്‍ പോയ സമയത്ത് അടുത്ത കടയുടെ മുന്നില്‍ നിന്ന തോക്ക് സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വേറെ എന്തോ പരാതി പറയാനായി ഡിജിപിയെ കാണാന്‍ നില്‍ക്കുന്ന തോക്ക് സ്വാമിയെ പോലീസുകാര്‍ വെറുതെ അറസ്റ്റ് ചെയ്തു.
അതിനെക്കുറിച്ച് തോക്ക് സ്വാമിയുടെ വാക്കുകള്‍: കൊച്ചിയിലെ പോലീസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് ഡിജിപിക്ക് പരാതി കൊടുക്കാനാണ് താന്‍ അവിടെ എത്തിയത്. വിഷയത്തില്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തിട്ട് കാര്യമുണ്ടായില്ല. അതുകൊണ്ടാണ് ഡിജിപിയെ നേരിട്ട് കാണാന്‍ വന്നത്. അദ്ദേഹം കാണാന്‍ സമയവും അനുവദിച്ചിരുന്നു. എന്നാല്‍, അവിടെ സംഭവിച്ചതെല്ലാം തികച്ചും നാടകീയ രംഗങ്ങളായിരുന്നു. 10.30 ന് എത്തിയ താന്‍ ഒരു മാധ്യമ സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നില്‍ക്കേ അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്തിനാണ് അറസ്‌റ്റെന്ന് ചോദിച്ചിട്ടും പോലീസുകാര്‍ ഒന്നും പറഞ്ഞില്ല. - ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.
 
Other News in this category

 
 




 
Close Window