Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഒറ്റയ്ക്ക് കിണര്‍ കുഴിച്ചു: 60 അടി താഴ്ചയില്‍ വെള്ളം കണ്ടു
reporter
ഗൗരി എസ്. നായിക് എന്ന 51 കാരിയാണ് ഇന്ന് കര്‍ണാടകത്തില്‍ താരമായിരിക്കുന്നത്. ഒറ്റയ്ക്ക് 60 അടി താഴ്ചയുള്ള കിണര്‍കുത്തി വെള്ളം ഉപയോഗിക്കുന്നതിനാലാണ് ഇവര്‍ വാര്‍ത്തയിലെ താരം ആയി മാറിയിരിക്കുന്നത്.
കനത്ത വേനല്‍ കാലമായതിനാല്‍ തന്റെ കൃഷി നഷ്ടമായതോടെയാണ് ഇത്തരത്തില്‍ ജലം തേടിയിറങ്ങിയിരിക്കുന്നത്. അന്വേഷണം നടത്തിയിട്ടും ജലത്തിന്റെ കണിക പോലൂം കണ്ടെത്താത്തതിനെ തുടര്‍ന്നാണ് കിണര്‍കുഴിക്കാന്‍ പദ്ധതിയിട്ടത്. ഇതിന് വന്‍കൂലി ആവശ്യപെട്ടപ്പോഴാണ് മനസ്സിലാക്കിയ ഗൗരി സ്വന്തമായി കിണര്‍ കുത്താന്‍ തീരുമാനിച്ചത്.


മൂന്ന് മാസംനീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇവര്‍ വെള്ളം കണ്ടെത്തിയത്. വടക്കന്‍ കര്‍ണാടക സ്വദേശിയായ ഇവര്‍ ദിവസവും ഇതിനായി അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെയാണ് ഇതിനായി സമയം കണ്ടെത്തിയത്.

കിണര്‍ നിര്‍മ്മാണത്തിന്റെ അവസാനം വരെ ഒറ്റയ്ക്കാണ് ഇവര്‍ നിര്‍മ്മിച്ചത്. 60 അടി ആഴത്തിന് അടുതെത്തിയപ്പോഴാണ് മറ്റ് മൂന്ന് സ്ത്രീകളുടെ സഹായ തെടിയത്. തെങ്ങിന്‍ തോപ്പിലേക്കും വാഴതോപ്പിലേക്കും നനയ്ക്കുന്നതിനാണ് ഇത്തരത്തില്‍ കിണര്‍കുത്തിയത്. ഒരു കുട്ടിയുടെ അമ്മയാണ് ഗൗരി. ഇത്തരത്തില്‍ ഒറ്റയ്ക്ക് കിണര്‍കുത്തിയതിനാല്‍ ഭഗീരത എന്നാണ് അറിയുന്നത്.
 
Other News in this category

 
 




 
Close Window