Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പാക്കിസ്ഥാന്‍ ഒരു ഇന്ത്യന്‍ സൈനികന്റെ തല വെട്ടിയാല്‍ പകരം 100 പാക് സൈനികരുടെ തലയെടുക്കണം: ബാബ രാംദേവ്
reporter
പാക്കിസ്ഥാന്‍ ഒരു ഇന്ത്യന്‍ സൈനികന്റെ തലവെട്ടുകയാണെങ്കില്‍ പകരമായി 100 പാക്ക് സൈനികരുടെ തലയെടുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇക്കാര്യത്തില്‍ ഇന്ത്യ ഇസ്രേയലിന്റെ പാത പിന്തുടരണമെന്നും രാംദേവ് പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാംദേവ്.
പതഞ്ജലിയുടെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തിലായിരുന്നു രാംദേവിന്റെ പ്രതികരണം. കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ താന്‍ കണ്ടിരുന്നു. എന്തിനാണ് എന്റെ കുട്ടികളുടെ മൃതദേഹം വികൃതമാക്കിയതെന്ന് ബന്ധുക്കള്‍ തന്നോട് കരഞ്ഞു ചോദിച്ചുവെന്നും രാംദേവ് പറഞ്ഞു.

പതഞ്ജലി ഉല്‍പ്പനങ്ങളുടെ ഉത്പാദനം അടുത്ത വര്‍ഷം 60,000 കോടിയാക്കുകയാണ് ലക്ഷ്യമെന്ന് രാംദേവ് പറഞ്ഞു. നിലവില്‍ ഇത് 30,000 കോടിയാണ്. ചൈനീസ് ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കണം. ബ്രിട്ടീഷ് ഭരണകാലത്ത് മഹാത്മാ ഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും വിദേശ ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിച്ചതുപോലെ. വിദേശകമ്പനികള്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്നും രാംദേവ് ആരോപിച്ചു.
 
Other News in this category

 
 




 
Close Window