Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ലിംഗം മുറിഞ്ഞ സ്വാമി 15 വര്‍ഷം മുന്‍പ് എറണാകുളത്ത് ചായക്കട നടത്തുകയായിരുന്നു
reporter
പൂജയുടെ പേരില്‍ പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേശവാനന്ദ തീര്‍ഥപാദരെന്നയാള്‍ പതിനഞ്ചു വര്‍ഷം മുന്‍പ് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ ചായക്കട നടത്തുകയായിരുന്നു. പന്മന ആശ്രമത്തിലെത്തിയ ശ്രീഹരി സ്വന്തം പേരു മാറ്റി കേശവാനന്ദ തീര്‍ഥപാദര്‍ എന്നാക്കി. കാവി വേഷം ഉടുത്ത് എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന ഇയാളെ ആളുകള്‍ 'ബുള്ളറ്റ് സ്വാമി' യെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
കണ്ണമൂലയില്‍ ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹവുമായി ബന്ധപ്പെട്ടു നടന്ന സമരത്തിലെ പ്രധാനിയായിരുന്നു ഇയാളെന്നു പൊലീസ് പറയുന്നു. പൊലീസിലെ ഒരു പ്രമുഖ വ്യക്തിയുടെ കൈവശമുള്ള സ്ഥലം വിട്ടുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് അന്നു ജനങ്ങളുടെ കയ്യടി നേടി.

ഈ സമരത്തിനിടയിലാണു പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ അടുക്കുന്നത്. പെണ്‍കുട്ടിയുടെ അസുഖബാധിതനായ അച്ഛനെ ചികിത്സിക്കാനും പൂജകള്‍ക്കുമായി ഇടയ്ക്കിടെ ഇയാള്‍ എത്തുമായിരുന്നു. തലസ്ഥാനത്തു വരുമ്പോഴെല്ലാം താമസം ഈ വീട്ടിലായിരുന്നു. അക്കാലം മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കോലഞ്ചേരിയില്‍ ദൈവസഹായം എന്ന ചായക്കട നടത്തുന്നതിനിടയിലാണ് ഇയാള്‍ കൊല്ലം പന്മന ആശ്രമത്തിലെത്തിയതെന്ന് പോലീസ് പറയുന്നു.

പതിനഞ്ചു കൊല്ലം മുന്‍പായിരുന്നു ഇത്. ശ്രീഹരിയെന്ന പേരു മാറ്റി സ്വാമിയായി, സാമൂഹിക പ്രവര്‍ത്തനവും പൂജകളുമായി കഴിഞ്ഞുവരികയായിരുന്നു.
 
Other News in this category

 
 




 
Close Window