Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
യോഗിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദളിതര്‍ക്കു കുളിക്കാന്‍ സോപ്പും ഷാമ്പുവും വിതരണം ചെയ്തു
reporter
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനു മുമ്പ് ദളിതര്‍ക്കു കുളിച്ചു വൃത്തിയാകാന്‍ സോപ്പും ഷാമ്പുവും വിതരണം ചെയ്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി വിവാദമായി. ഗോരഖ്പുരിനടുത്ത് ഖുശിനഗറിലെ മെയിന്‍പുരി ഗ്രാമത്തിലാണു ദളിതര്‍ക്കു സോപ്പും ഷാമ്പുവും വിതരണം ചെയ്തത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇവിടെ റോഡ് വൃത്തിയാക്കുകയും ശൗചാലയം നിര്‍മിക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കു സോപ്പ് വിതരണം ചെയ്ത സംഭവത്തില്‍ യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.

യുപി കുശിനഗര്‍ ജില്ലയിലെ മെയ്ന്‍പൂര്‍ ദീനാപത്തി ഗ്രാമത്തില്‍ യോഗി ആദിത്യനാഥ് വ്യാഴാഴ്ച നടത്തിയ സന്ദര്‍ശനമാണ് വിവാദത്തിലായത്. മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാകരുതെന്ന് പ്രത്യേക നിര്‍ദേശവും നല്‍കി. സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

ഇത് അസ്പ്രശ്യതയുടെ ഏറ്റവും ഹീനമായ നേരിട്ടുള്ള പ്രവര്‍ത്തി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ബിജെപി ദളിതരുടെ പേരില്‍ ഗ്രാമത്തിലെ മുഴുവന്‍ സമൂഹത്തെയുമാണ് അപമാനിച്ചതെന്നും ഇത് ബിജെപിയടെയും ആര്‍എസ്എസ് ന്റെയും ഇരട്ടമുഖത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.

Other News in this category

Close Window