Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആളുകള്‍ തിക്കിത്തിരക്കുന്നു; കൊച്ചി മെട്രോയില്‍ കയറാന്‍ പൂരത്തിരക്ക്
reporter
മെട്രോ ട്രെയിനില്‍ കന്നിയാത്രയ്‌ക്കെത്തിയവര്‍ക്കു സമ്മിശ്ര അനുഭവം. അല്‍പം പരിഭ്രാന്തിയും ഒത്തിരി സന്തോഷവും ഇത്തിരി പേടിയുമൊക്കെയായി കന്നിയാത്രാനുഭവം. മെട്രോയിലെ ആദ്യയാത്ര പലരും ആഘോഷമാക്കി. ഇന്നലെ രാവിലെ ആറിന് ആലുവയില്‍നിന്നു പാലാരിവട്ടത്തേക്കും പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കും ഒരേ സമയമായിരുന്നു ആദ്യ സര്‍വീസ്. രാവിലെ അഞ്ചരയോടെ ടിക്കറ്റിനായുള്ള ക്യൂ പാലാരിവട്ടം സ്‌റ്റേഷന്‍ കവിഞ്ഞ് റോഡിലേക്കെത്തി.

കൊച്ചിക്കു പുറത്തുള്ളവരും മെട്രോയില്‍ കയറാന്‍ എത്തിയിരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ സഹായത്തിന് ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് എടുക്കുന്നതു മുതല്‍ പലര്‍ക്കും ആശയക്കുഴപ്പമായിരുന്നു. കെ.എം.ആര്‍.എല്‍: എം.ഡി. ഏലിയാസ് ജോര്‍ജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ യാത്രാസൗകര്യങ്ങള്‍ വിലയിരുത്താനായി എത്തിയിരുന്നു.

രാവിലെ ആറര വരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍ കൂടി തുറന്നു. പാലാരിവട്ടം സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ സാങ്കേതിക തടസം മൂലം ആദ്യ പത്തു മിനിറ്റ് ടിക്കറ്റ് വിതരണത്തില്‍ താമസമുണ്ടായി. മെട്രോ സ്‌റ്റേഷനുകളിലെ ബഹുവര്‍ണ ചുവരുകള്‍ക്കു മുന്നില്‍നിന്നും കോച്ചിനുള്ളില്‍നിന്നും സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ചൂടോടെ പോസ്റ്റ് ഇടാനും ആളുകള്‍ തിരക്കുകൂട്ടി. തിരക്കു നിയന്ത്രിക്കാന്‍ പിങ്ക് പോലീസ് അടക്കം എത്തിയിരുന്നു.
 
Other News in this category

 
 




 
Close Window