Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഏഴു വര്‍ഷം കൂടി കഴിഞ്ഞാല്‍ ജനസംഖ്യയില്‍ ചൈനയെ ഇന്ത്യ മറികടക്കും
reporter
2024 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയേക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2022 ല്‍ ചൈനയെ മറികടക്കുമെന്നാണ് 2015 ല്‍ കണക്കുകൂട്ടിയിരുന്നത്. നിലവിലെ ജനസംഖ്യ വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ അത് രണ്ട് വര്‍ഷം കൂടി വൈകും.

2023 ആകുമ്പോഴേക്കും ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നും യു.എന്‍ പ്രവചിക്കുന്നു


ഇന്ത്യ, ചൈന, പാകിസ്താന്‍, അമേരിക്ക എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളായിരിക്കും ജനസംഖ്യാവര്‍ധനവില്‍ മുഖ്യസംഭാവന നല്‍കുക. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനസംഖ്യാ സര്‍വേയിലെ കണ്ടെത്തലുകളാണ് ഇവ.

2023 ഓടെ ലോകജനസംഖ്യ 800 കോടിയില്‍ എത്തിച്ചേരുമെന്നും സര്‍വേഫലം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ആണുങ്ങളുടെ എണ്ണമായിരിക്കും കൂടുതല്‍. 60 വയസിന് മുകളിലുള്ളവരുടെ എണ്ണം ആദ്യമായി 100 കോടി കവിയും.
 
Other News in this category

 
 




 
Close Window