Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മോദിയുടെ മുഖച്ഛായ പയ്യന്നൂരുകാരന്‍ രാമചന്ദ്രനെ 'വൈറലാക്കി'
reporter
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സാദൃശ്യമുള്ള മാത്തില്‍ കുറുവേലി പുതിയ റോഡിലെ പടിഞ്ഞാറെ കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഫ്‌ലാറ്റ്‌ഫോമില്‍ മോദിയുമായി സാദൃശ്യമുള്ള രാമചന്ദ്രന്‍ നില്‍ക്കുന്ന ഫോട്ടോ എടുത്ത് മോദി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ ഇട്ടപ്പോള്‍ അതു വന്‍തോതില്‍ ഷെയര്‍ ചെയ്യുകയും ഇതര സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തു. രാമചന്ദ്രന്‍ ബെംഗളൂരുവിലുള്ള മകന്റെ അടുത്തേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോട്ടോ എടുത്തത്.

പലരും രാമചന്ദ്രനുമൊന്നിച്ച് സെല്‍ഫി എടുക്കാനും തുടങ്ങി. അപ്പോഴൊന്നും ഇദ്ദേഹം ആരെന്ന് ആരും തിരക്കിയിരുന്നില്ല. നവമാധ്യമങ്ങളിലൂടെ ചിത്രം വൈറലായപ്പോഴാണ് നാട്ടുകാര്‍ ഇതുകാണുകയും രാമചന്ദ്രനാണെന്നു തിരിച്ചറിയുകയും ചെയ്യുന്നത്. ഏറെക്കാലം വിദേശത്തായിരുന്ന രാമചന്ദ്രന്‍ അടുത്തകാലത്താണു നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്.

അടുത്ത കാലത്താണ് പലരും മോദിയുമായി സാദൃശ്യമുണ്ടെന്ന് പറയാന്‍ തുടങ്ങിയതെന്നും കേരളത്തിനു പുറത്തെത്തിയാല്‍ ഒന്നിച്ച് നിന്നു ഫോട്ടോയെടുക്കാനും കുശലം പറയാനും ആളുകള്‍ അടുത്തു കൂടാറുണ്ടെന്നും രാമചന്ദ്രന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window