Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൊബൈല്‍ ഫോണില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കരുത്: ഫോണ്‍ നഷ്ടപ്പെട്ടയാളോട് 80 ലക്ഷം രൂപയാണ് അതു കിട്ടിയയാള്‍ ചോദിക്കുന്നത്
reporter
മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉടമയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു. മൊബൈലില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ഫോട്ടോകളും വീഡിയോകളുമാണ് ഉടമയ്ക്ക് വിനയായത്. 80 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നാണ് മൊബൈല്‍ മോഷ്ടിച്ചയാളുടെ ഭീഷണി.

ഗുഡ്ഗാവ് സ്വദേശി വിശാല്‍ സിംഗ് (പേര് യഥാര്‍ത്ഥമല്ല) ആണ് ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. ഒരു സൈബര്‍ ഹബില്‍ ജീവനക്കാരാനായ വിശാലിന്റെ ഫോണ്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അവധി ആഘോഷിക്കവേ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് മോഷണം പോയത്. പോലീസിന്പരാതി നല്‍കിയും സ്വന്തം നിലയില്‍ അന്വേഷണം നടത്തി നോക്കിയെങ്കിലും മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത്. വിശാലിന്റെ സുഹൃത്തുക്കളുടെയും ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈലില്‍ ഉണ്ടെന്നും 80 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വാട്‌സ്ആപ്, യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്നുമായിരുന്നു ഭീഷണി സന്ദേശം. ആദ്യം ഒരു വ്യാജ സന്ദേശമാണെന്ന് കരുതി വിശാല്‍ അത് തള്ളിക്കളഞ്ഞു.

എന്നാല്‍ തന്റെ ഇമെയില്‍, സോഷ്യല്‍ മീഡി അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡുകള്‍ പുറത്തായിരിക്കുമെന്നും മൊബൈലില്‍ നിന്നും താന്‍ നീക്കം ചെയ്തിരുന്ന ചിത്രങ്ങള്‍ തിരിച്ചെത്തിയെന്നും ഞെട്ടലോകെയാണ് വിശാല്‍ തിരിച്ചറിഞ്ഞത്. ഭീഷണി തുടര്‍ന്നതോടെ വിശാല്‍ വീണ്ടും പോലീസില്‍ പരാതിപ്പെട്ടു.
 
Other News in this category

 
 




 
Close Window