Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
40 ലക്ഷം വിലയുള്ള സൂപ്പര്‍ ബൈക്ക് കള്ളന്‍ കൊണ്ടു പോയി
reporter
ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ബൈക്കുകളിലൊന്നാണു കാവസാക്കി എച്ച്2. ഏകദേശം നാല്‍പ്പതു ലക്ഷം രൂപ വിലവരുന്ന കാവസാക്കി എച്ച് 2 കാര്‍ബണ്‍ ലിമിറ്റഡ് എഡിഷന്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണിപ്പോള്‍. ലണ്ടനിലെ ഡയറ്റോണ മോട്ടോഴ്‌സില്‍ നിന്നാണ് ഈ സൂപ്പര്‍ബൈക്ക് മോഷണം പോയത്.

കമ്പനിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഡയറ്റോണ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മോഷ്ടാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഉചിതമായ സമ്മാനം നല്‍കുമെന്ന വാഗ്ദാനവും കമ്പനി നല്‍കുന്നു. 120 എണ്ണം മാത്രം പുറത്തിറങ്ങുന്ന ബൈക്ക് മോഷ്ടിക്കാനെത്തിയ മോഷ്ടാക്കള്‍ മറ്റു വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് പുറത്തേയ്ക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് മറ്റൊരു വ്യക്തി മൊബൈലില്‍ പകര്‍ത്തിയ ദ്യശ്യങ്ങളും ഫെയ്‌സ്ബുക്ക് പേജില്‍ ഡയറ്റോണ ഷെയര്‍ചെയ്തിട്ടുണ്ട്. മൂന്ന് സ്‌കൂട്ടറുകളിലായി എത്തിയ മോഷ്ടാക്കള്‍ രണ്ടു ബൈക്കുകളാണു മോഷ്ടിച്ചത്. മുന്‍വാതില്‍ പൊളിച്ചു കയറിയ ഉടനെ ഷോറൂമിലെ സെക്യൂരിറ്റി അലാം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും റോഡിലൂടെ പോകുന്ന ആരും പ്രതികരിക്കുന്നില്ല. 998 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാവസാക്കി എച്ച്2 കാര്‍ബണിനു 207 ബിഎച്ച്പി കരുത്തും 133.5 എന്‍എം ടോര്‍ക്കുമാണുള്ളത്. ഏകദേശം 39.80 ലക്ഷം രൂപയാണ് ബൈക്കിന്റെ ഇന്ത്യന്‍ വില.
 
Other News in this category

 
 




 
Close Window