Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വാട്‌സ് ആപും ഫേസ്ബുക്കും ഉപയോഗിക്കുന്ന ഫോണുകളിലെ ഫോട്ടോകളും രഹസ്യങ്ങളും ചോരുന്നു
reporter
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിങ്ങള്‍ രഹസ്യ ഫോട്ടോകള്‍ സൂക്ഷിക്കാറുണ്ടോ? മറ്റുള്ളവര്‍ അറിയരുതെന്നു കരുതുന്ന എന്തെങ്കിലും രഹസ്യങ്ങള്‍ ഫോണിലുണ്ടോ? - ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ ജാഗ്രത. ഇതെല്ലാം നിമിഷ നേരത്തിനുള്ളില്‍ പരസ്യമാകും.
ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, സ്‌കൈപ്പ്, വി ചാറ്റ് തുടങ്ങി നാല്‍പ്പതിലധികം സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളില്‍ മാല്‍വെയര്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവ ടെക്സ്റ്റ് മെസേജുകളും വോയ്‌സ് കോളുകളും ഫോണിലെ വിവരങ്ങളും മുഴുവന്‍ ചോര്‍ത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

'സ്‌പൈഡീലര്‍' എന്നാണ് ഈ മാല്‍വെയര്‍ അറിയപ്പെടുന്നത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യുക, രഹസ്യമായത് ഉള്‍പ്പടെ വിഡിയോകളും ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും ഫോണ്‍ ഉടമ അറിയാതെ തന്നെ എടുക്കുകയാണ് സ്‌പൈഡീലര്‍ പ്രധാനമായും ചെയ്യുന്നതെന്ന് പാലോ അള്‍ട്ടോയിലെ സൈബര്‍സുരക്ഷാഗവേഷകര്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് 2.2, 4.4 എന്നീ വേര്‍ഷനുകള്‍ ഈ മാല്‍വെയറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. എന്നാല്‍ ആകെ ഉപയോഗിക്കുന്നവയില്‍ 25 ശതമാനം ആന്‍ഡ്രോയ്ഡ് ഫോണുകളും ഈ വേര്‍ഷനിലും താഴെയുള്ളവയാണ്.

കൊമേഴ്‌സ്യല്‍ റൂട്ടിങ് ആപ്പായ ആയ 'ബെയ്ദു ഈസി റൂട്ട്' ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഈ മാല്‍വെയര്‍ വച്ച് ഡേറ്റ മോഷ്ടിക്കുന്നത്. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ ഇവര്‍ക്ക് ധാരാളം വഴികളുണ്ട്. Android Accessibiltiy ദുരുപയോഗം ചെയ്താണ് ഇവര്‍ ആപ്പുകളില്‍ നേരിട്ട് കടന്നുകയറ്റം നടത്തുന്നത്. ഇവയില്‍ ഉപഭോക്താക്കള്‍ക്ക് വരുന്ന മെസേജുകള്‍ അതാതു സമയം തന്നെ ഹാക്കര്‍മാര്‍ക്ക് ലഭിക്കും.
 
Other News in this category

 
 




 
Close Window