Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കിങ് എന്ന സിനിമയിലെ കളക്ടര്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ? 'ഞാനൊരു മമ്മൂട്ടി ഫാനാണ്' - ഇതായിരുന്നു ശ്രീറാമിന്റെ മറുപടി
reporter
ദേവികുളം സബ്ബ്കളക്ടര്‍ എന്ന നിലക്ക് സന്തോഷകരമായ ദിനങ്ങളാണ് തനിക്കുണ്ടായിരുന്നതെന്ന് ശ്രീറാം വെങ്കട്ടരാമന്‍. റവന്യൂ വകുപ്പിനെ കുറിച്ചും നിയമങ്ങളെ കുറിച്ചും പഠിക്കാന്‍ സാധിച്ചുവെന്നും മറയില്ലാതെ ജനങ്ങളോട് പെരുമാറാന്‍ സാധിച്ചെന്നും ശ്രീറാം പറഞ്ഞു. താനൊരു നല്ല മമ്മൂട്ടി ഫാനാണെന്ന് ശ്രീറാം പറഞ്ഞു. തേവള്ളിപ്പറമ്പില്‍ ജോസഫ് എന്ന കഥാപാത്രത്തെ തനിക്ക് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്നും ശ്രീറാം പറഞ്ഞു. തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറപടിയായിട്ടാണ് ശ്രീറാം ഇങ്ങനെ പ്രതികരിച്ചത്.

കഴിഞ്ഞ 10 വര്‍ഷമായി പത്രം വായിക്കാറില്ലെന്ന് ശ്രീറാം പറഞ്ഞു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ശ്രീറാമിന്റെ ഈ പ്രതികരണം. പത്രം വായിക്കുന്നവരുണ്ടാകാം, എന്നാല്‍ താനങ്ങനല്ല. ചാനല്‍ ഇടക്ക് കാണാറുണ്ട്. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത് എന്നാണ് ശ്രീറാം പറഞ്ഞത്.


വാര്‍ത്തയായ ആ ബുള്ളറ്റ് തന്റെ തന്നെയാണെന്നും വലിയ യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും എന്നാല്‍ ഏഴു ദിവസം ലഡാക്കില്‍ നടത്തിയ യാത്ര രസകരമായിരുന്നുവെന്നും ശ്രീറാം പറഞ്ഞു.
 
Other News in this category

 
 




 
Close Window