Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചപ്പാത്തി പരത്തിയത് റൗണ്ടായില്ല: ദേഷ്യം വന്ന യുവാവ് ഭാര്യയെ തല്ലിക്കൊന്നു
reporter
വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. സിമ്രാന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തന്റെ സഹോദരി അബോധാവസ്ഥയില്‍ ഫഌറ്റില്‍ കിടക്കുന്നതായി സിമ്രാന്റെ സഹോദരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.

സിമ്രാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് അതിവിചിത്രമായ കാരണമാണ്. സിമ്രാന്‍ ഉണ്ടാക്കിയ ചപ്പാത്തിക്ക് കൃത്യം റൗണ്ട് ഷേപ്പ് ലഭിക്കാത്തതിനാണ് ഭര്‍ത്താവ് ഇവരെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍ പോയി. മരിക്കുമ്പോള്‍ സിമ്രാന്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. ചപ്പാത്തിയുടെ ഷേപ്പിനെ ചൊല്ലിയാണ് കൊലപാതകം നടന്നതെന്ന് യുവതിയുടെ മൂത്ത മകളായ നാല് വയസുകാരി പോലീസിനോട് പറഞ്ഞു.

അമ്മ നല്ല പാചകക്കാരിയായിരുന്നു. എന്നാല്‍ ചപ്പാത്തിയുടെ ഷേപ്പിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ശനിയാഴ്ച രാത്രിയു, വഴക്കുണ്ടായി. തുടര്‍ന്ന് അച്ഛന്‍ അമ്മയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച തന്നെ മുറിയില്‍ പൂട്ടിയിട്ടുപെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് സിമ്രാനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
 
Other News in this category

 
 




 
Close Window