Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സ്വാമി നിരപരാധി; പോലീസ് കള്ളമൊഴി എഴുതിയുണ്ടാക്കി - സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ഹൈക്കോടതിയില്‍ വാക്കു മാറ്റി
reporter
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി ഹൈക്കോടതിയില്‍. ഗംഗേശാനന്ദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പെണ്‍കുട്ടി പറയുന്നു.

താന്‍ ഗംഗേശാനന്ദയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റേതെന്ന തരത്തിലുള്ള മൊഴി പോലീസ് എഴുതി ഉണ്ടാക്കിയതാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പോലീസ് ഭീഷണി ഭയന്നാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളല്ല കേസിന്റെ എഫ്.ഐ.ആറില്‍ പോലീസ് ചേര്‍ത്തത്.

സ്വാമി നിരപരാധിയാണ്, പോലീസ് തന്നെ ബലം പ്രയോഗിച്ച് നിര്‍ഭയഹോമില്‍ എത്തിച്ചതാണെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഗംഗേശാനന്ദ നല്‍കിയ ജാമ്യാപേക്ഷയിലാണ് പെണ്‍കുട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍, പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ വാദിച്ചു.
 
Other News in this category

 
 




 
Close Window