Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കണ്ണടച്ചു നിന്നാല്‍ സമ്മാനം തരാമെന്നു പറഞ്ഞ് പട്ടാപ്പകല്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു
reporter
കൊച്ചി ചെറായി ബീച്ചില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍(30) ആണ് കൊല്ലപ്പെട്ടത്. പ്രണയത്തെതുടര്‍ന്നുള്ള കലഹമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. ഇരുവരും രാവിലെ ക്ഷേത്രത്തില്‍ പോയ ശേഷമാണ് ചെറായി ബീച്ചിലെത്തിയതെന്നും കണ്ണടച്ചാല്‍ ഒരു സമ്മാനം തരാമെന്ന് പറഞ്ഞായിരുന്നു പ്രസാന്ത് കുത്തിയതെന്നും പൊലീസ് പറയുന്നു.

കുത്തേറ്റ യുവതി സ്വകാര്യ റിസോര്‍ട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാരും റിസോര്‍ട്ടിലെ ജീവനക്കാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആറു കുത്തുകളാണ് ശരീരത്തിലേറ്റത്.
 
Other News in this category

 
 




 
Close Window