Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വികലാംഗയായ യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ 6 യുവാക്കള്‍ പരസ്യമായി മാനഭംഗപ്പെടുത്തി
reporter
മൊറാക്കോയിലെ കാസാബഌങ്കയില്‍ പട്ടാപ്പകല്‍ ഒരു ബസിലായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ആറു കൗമാരക്കാര്‍ ചേര്‍ന്ന് വികലാംഗയായ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു. സംഭവം നടന്നിട്ടും ബസിലെ യാത്രക്കാര്‍ ആരും തന്നെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ തയ്യാറായില്ല. പകരം കയ്യടിച്ചും ബഹളം വെച്ചും പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ മാസം 18 ന് കാസാബഌങ്കയിലെ എംഡിനാ ബസിനുള്ളില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസം സാമുഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് കണ്ടവര്‍ കണ്ടവര്‍ ഞെട്ടുകയാണ്. യുവതിയുടെ കരച്ചിലിനോ പ്രതിഷേധത്തിനോ കുട്ടികളുടെ കുറ്റകൃത്യം തടയാനാകുന്നില്ല.

യുവതിയെ നാലു ആണ്‍കുട്ടികളും ചേര്‍ന്ന് വിവസ്ത്രയാക്കുകയും വസ്ത്രത്തിന്റെ തന്നെ ചീന്തിയ ഒരു ഭാഗം എടുത്ത് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തിരുകുകയും ചെയ്ത ശേഷം ഓരോരുവരായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ഒരു മിനിറ്റ് നീളുന്ന വീഡിയോയാണ് ആഗസ്റ്റ് 20 ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവം നടക്കുമ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താനോ മറ്റു യാത്രക്കാര്‍ ഇടപെടാനോ കൂട്ടാക്കുന്നില്ല. പെണ്‍കുട്ടി അലറി വിളിക്കുകയും സഹായത്തിന് കെഞ്ചുകയും ചെയ്യുമ്പോള്‍ ആണ്‍കുട്ടികള്‍ കൂടുതല്‍ കരുത്തോടെ വസ്ത്രം വലിച്ചു കീറുന്നതും യുവതിയെ അറബിഭാഷയില്‍ അപഹസിച്ച് ഉച്ചത്തില്‍ ചിരിക്കുന്നതും കാണാം.

അവളുടെ ശരീരത്തില്‍ നിന്നും അവര്‍ ഷര്‍ട്ട് ബലമായി ഊരിമാറ്റി, അവളുടെ പാന്റ്‌സ് അവര്‍ അഴിച്ച് വലിച്ചു താഴേയ്ക്കിട്ടു. അതിന് ശേഷം അവളുടെ ശരീരത്തിലെ ഒരിഞ്ചു പോലും വിടാതെ എല്ലായിടത്തും പ്രഹരമേല്‍പ്പിച്ചു രസിച്ചു. വികലാംഗ എന്ന പരിഗണനയോ കരുണയോ കൂടാതെ 15 നും 17 നും ഇടയില്‍ പ്രായക്കാരായ ആറ് ആണ്‍കുട്ടികളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുമ്പോള്‍ ബസിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരും തന്നെ കണ്ടു രസിക്കുന്ന തിരക്കിലായിരുന്നു..
 
Other News in this category

 
 




 
Close Window