Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പോലീസ് സ്‌റ്റേഷന്റെ മതില്‍ ചാടിയ യുവാവ് ചെന്നു കയറിയത് വനിതാ ജയിലില്‍
reporter
പൊലീസ് സ്റ്റേഷന്റെ മതില്‍ചാടിയ യുവാവ് എത്തിയത് വനിതാജയിലില്‍. അതിരാവിലെ സെല്ലില്‍ നിന്നും പുറത്തിറങ്ങിയ സ്ത്രീതടവുകാര്‍ അപരിചിതനെ കണ്ടതോടെ ബഹളം വെച്ചു. ഒടുവില്‍ സ്‌റ്റേഷനില്‍ നിന്നെത്തിയ പൊലീസ് ആളെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് വെളളിയാഴ്ച ഈ സംഭവങ്ങള്‍ അരങ്ങേറിയത്.
ഷാജി എന്നു പേരുളള യുവാവാണ് പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിയത്. പൊലീസ് സ്റ്റേഷനും ജയിലും വേര്‍തിരിക്കുന്നത് ഒരു മതിലാണ്. സ്റ്റേഷന്‍ മതില്‍ ചാടിയ ഇയാള്‍ നേരെ എത്തിയത് ജയില്‍ വളപ്പിലേക്കും. ഇതോടെ പുറത്തിറങ്ങാനാകാതെ രാത്രി മൊത്തം അവിടെ ഒളിച്ചിരുന്നു.
രാവിലെ ആറരയോടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയ തടവുകാര്‍ അലക്കുന്ന സ്ഥലത്ത് അപരിചിതനെ കണ്ട് ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഷാജിയെ പിടിച്ചുവെച്ചശേഷം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്ക് മനോരോഗമാണെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window