Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കേരളത്തില്‍ പെണ്‍കുട്ടികളെയും ജനിച്ചയുടനെ സുന്നത്ത് ചെയ്യുന്നു: ചേലാകര്‍മം നടത്തിയ സ്ഥാപനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു
reporter
ആണ്‍കുട്ടികള്‍ക്കു സുന്നത്ത് ചെയ്യുന്നതു പോലെ മുസ്ലിം വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജനിച്ചയുടനെ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ ലൈംഗികമായി 'വഴിതെറ്റാതിരിക്കാന്‍' ചെയ്യുന്ന നടപടിയാണിതത്രെ. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുള്ള ക്രൂരതയെക്കുറിച്ച് മാതൃഭൂമി ന്യൂസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജനനനേന്ദ്രീയം അംഗവിച്ഛേദം ചെയ്ത് ചേലാകര്‍മം നടത്തുന്ന ക്രൂരമായ ആചാരം കോഴിക്കോട്ടും തിരുവനന്തപുരത്തും പലയിടങ്ങളിലുമുണ്ടെന്ന് മാതൃഭൂമിസംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഈ പ്രാകൃതാചാരത്തിന് ഇരകളാക്കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സമുദായത്തിന്റെ പിന്തുണയില്ലാതെയാണ് ഈ ദുരാചാരം നടക്കുന്നത്.

ഈ വാര്‍ത്തയെ തുടര്‍ന്നാണ് യൂത്ത ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ നേതാക്കളായ എ ഷിജിത്ത് ഖാന്‍, കെ എം എ റഷീദ്, പിപിഎം ജിഷാന്‍, യു സജീര്‍, ഒ എന്‍ നൗഷാദ്, വി ഷിഹാബ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
 
Other News in this category

 
 




 
Close Window