Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹൃദയസ്തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവച്ച് 90 രോഗികളെ നഴ്‌സ് കൊലപ്പെടുത്തി
reporter
രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു വര്‍ഷം മുന്‍പ് ജയിലിലായ പുരുഷ നഴ്‌സ് കുറഞ്ഞതു 90 പേരെ കൊന്നിട്ടുണ്ടെന്ന നിഗമനത്തില്‍ ജര്‍മന്‍ പൊലീസ്. മാരകമായ മരുന്നു നല്‍കി രണ്ടു രോഗികളെ കൊന്നതായി തെളിഞ്ഞതോടെയാണു നീല്‍സ് ഹോഗ് (40) ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്.

ക്ലിനിക്കില്‍ വൈദ്യസഹായം തേടിയ 130 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിച്ചപ്പോള്‍ 90 എണ്ണവും കൊലപാതകമാണെന്നു തെളിഞ്ഞു. ഹൃദയസ്തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവയ്ക്കുകയാണു പ്രതി ചെയ്തിരുന്നത്. ശേഷം രോഗിയെ രക്ഷിക്കാന്‍ ശ്രമിക്കും.

രക്ഷപ്പെട്ടാല്‍ ബന്ധുക്കളുടെ മുന്നില്‍ ഹോഗ് 'ദൈവതുല്യ'നാകും. ഇത് ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്രയേറെ രോഗികള്‍ കൊല്ലപ്പെട്ടത്. പൊലീസ് നിഗമനങ്ങള്‍ സത്യമെന്നു തെളിഞ്ഞാല്‍ നീല്‍സ് ഹോഗ് ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പരക്കൊലയാളിയാകും.
 
Other News in this category

 
 




 
Close Window