Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇസ്ലാം മതം സ്വീകരിച്ച മലയാളി പെണ്‍കുട്ടിയെ കാണാന്‍ പുസ്തകങ്ങളുമായി എത്തിയ ഫൈസല്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു
reporter

ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധമറിയിച്ച് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാദിയയുടെ അച്ഛന്റെ പരാതിയെത്തുര്‍ന്ന് വൈക്കം പൊലീസാണ് അറസ്റ്റ് ചെയ്തത്. മലയാളി ഫെമിനിസ്റ്റ് റീഡിംങ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായി എത്തിയ സ്ത്രീകളാണ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വീടിനു മുന്നില്‍ പ്രതിഷേധം അറിയിച്ചത്. ഇവര്‍ക്കൊപ്പം എത്തിയ ഫൈസല്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ഇന്നുച്ചയോടെയാണ് വൈക്കത്തെ ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി അഞ്ചുസ്ത്രീകള്‍ എത്തിയത്. എന്നാല്‍ ഹാദിയയെ കാണാന്‍ സാധിക്കുകയില്ലെന്ന് പിതാവ് അശോകന്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വൈക്കത്ത് ഹാദിയയെ പാര്‍പ്പിച്ചിരിക്കുന്ന വീടിന് മുന്നില്‍ ഇവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഫെമിനിസ്റ്റ് റീഡേഴ്‌സ് ഗ്രൂപ്പെന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് തങ്ങളെന്നാണ് യുവതികള്‍ വ്യക്തമാക്കിയത്.

 
Other News in this category

 
 




 
Close Window