Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ടി.പി. വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കെ.കെ. രമ ഹൈക്കോടതിയില്‍
reporter
ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെകെ രമ ഹൈക്കോടതിയില്‍. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹര്‍ജിയുമായി ആര്‍എംപി നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍ സര്‍ക്കാര്‍ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണം തുടങ്ങിയിരുന്നില്ല.
ടിപി വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ് കെകെ രമയുടെ ഹര്‍ജിയിലെ ആവശ്യം. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ കഴിഞ്ഞ വര്‍ഷം സെക്രട്ടറിയേറ്റിനു മുന്‍പില്‍ നിരാഹാരസമരം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് നിരവധി തവണ നിവേദനവും നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായത്. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിലേക്ക് രമ നീങ്ങിയത്.
 
Other News in this category

 
 




 
Close Window