Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സെക്യൂരിറ്റിക്കാരനെ ഇടിച്ചു കൊലപ്പെടുത്തിയ നിഷാം ഉണ്ടാക്കിയ കിങ്‌സ് ബീഡിയെ ജനം വെറുത്ത് പുച്ഛിക്കുന്നു
reporter
സെക്യൂരിറ്റിക്കാരനെ ഇടിച്ചും തൊഴിച്ചും അതു കഴിഞ്ഞ് കാറു കയറ്റിയും കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം എന്ന ബിസിനസുകാരന്റെ ബീഡി സാമ്രാജ്യം തകരുന്നു. കിങ് ബീഡി വിറ്റാല്‍ പോകുന്നില്ലെന്നു ചില കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. അതു വിറ്റാലും വലിക്കാന്‍ പറ്റില്ലെന്ന് പലരുടെയും പക്ഷം. രക്തക്കറ പടര്‍ന്ന ബീഡി വില്‍ക്കില്ലെന്ന് ചില കടക്കാര്‍. ചെയ്ത കുറ്റത്തിന് നിഷാം മാത്രമല്ല, അയാളുടെ ബന്ധുക്കളും ശിക്ഷ അനുഭവിക്കുകയാണ്.
മുഹമ്മദ് നിഷാമിന്റെ 5000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി ചോദ്യചിഹ്നമാകുന്നു. ബീഡി, റിയല്‍ എസ്‌റ്റേറ്റ്, ജുവലറി, ഹോട്ടല്‍ അടക്കമുള്ള ബിസിനസിന്റെ നടത്തിപ്പ് സംബന്ധിച്ച തര്‍ക്കവും കൂടിയായതോടെ വന്‍തിരിച്ചടിയാണ് നിഷാം നേരിടുന്നത്.

ചന്ദ്രബോസ് വധക്കേസിനു പുറമേ കേരളത്തിലും പുറത്തുമായി നിഷാമിനെതിരേ നിരവധി കേസുകളുള്ളതു നിഷാമിന്റെ മോചനത്തിനു തടസമാകുമെന്നതാണ് ബിസിനസ് പങ്കാളികളായ സഹോദരങ്ങളെ അലട്ടുന്നത്. അതേസമയം, ബിസിനസ് സംബന്ധമായ ഒരു കാര്യവും തന്നെയോ ഭാര്യയെയോ അറിയിക്കുന്നില്ലെന്നു നിഷാമും പറയുന്നു.

നിഷാം തന്നെ ഭീഷണിപ്പെടുത്തിയെന്നു റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന്റെ മുന്‍ മാനേജര്‍ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് നിഷാമിന്റെ ബിസിനസ് ലോകത്തെ സംഘര്‍ഷങ്ങള്‍ പുറത്തായത്. നിഷാമിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തി സഹോദരങ്ങളും പോലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരങ്ങളും ബന്ധുക്കളും തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന നിഷാമിന്റെ പരാതിയും കൂടിയായപ്പോള്‍ സംഗതി വസ്തുതയാണെന്ന പ്രചാരണവും ശക്തമായി.
 
Other News in this category

 
 




 
Close Window