Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ കൂടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഹണിയെ ഇപ്പോള്‍ കാണാനില്ല
reporter
ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷാവിധിയെത്തുടര്‍ന്നുണ്ടായ കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതിന് പൊലീസ് തേടുന്നവരില്‍ ഒന്നാം സ്ഥാനത്ത് 'ദത്തുപുത്രി' ഹണിപ്രീത് ഇന്‍സാന്‍. വിധിപ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. കലാപത്തിനായി ഗൂഢാലോചന നടത്തി മുന്നില്‍ നിന്ന ദേര സച്ചാ സൗദ(ഡിഎസ്എസ്) വക്താവ് ആദിത്യ ഇന്‍സാനും പട്ടികയിലെ ആദ്യസ്ഥാനങ്ങളിലുണ്ട്. മൊത്തം 43 പേര്‍ക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 25നുണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹരിയാനയിലെ സിര്‍സയിലുള്ള ഡിഎസ്എസ് ആസ്ഥാനത്ത് രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി എന്ന കേസിലാണ് ഗുര്‍മീതിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് രോത്തക്ക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടു പോകുന്ന സമയത്ത് ഗുര്‍മീതിനൊപ്പം ഹണിപ്രീത് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാണാതാകുകയായിരുന്നു. ഗുര്‍മീതിനു ശേഷം ദേര സച്ചാ സൗദയെ നയിക്കുക ഹണിപ്രീത് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇവരെ കാണാതായത്. ഇവര്‍ നേപ്പാളിലേക്കു കടന്നതായും അതല്ല സിര്‍സയില്‍ തന്നെയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.

നേപ്പാളിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയിലേക്കും പൊലീസ് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ഹണിപ്രീതിന്റെ ഫോട്ടോകളും എല്ലാ സ്റ്റേഷനുകളിലും എത്തിച്ചിട്ടുണ്ട്. ബുര്‍ഖയോ മുഖാവരണമോ ധരിച്ച് സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
 
Other News in this category

 
 




 
Close Window