Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പയ്യന്‍ എല്ലാവരേയും പേടിപ്പിച്ചു; ലോകമാകെ പ്രശസ്തി നേടി
reporter
സ്റ്റീഫന്‍ കിങ്ങിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 'ഇറ്റ്' എന്ന ഹൊറര്‍ ചിത്രം തിയറ്ററുകളില്‍ ആരവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പേടിപ്പിക്കുന്ന ചിരിയും കുട്ടികളെ ആകൃഷ്ടരാക്കാന്‍ തക്കവണ്ണമുള്ള വേഷവും ബലൂണുകളുമൊക്കെയായി എത്തുന്ന പെന്നിവൈസ് എന്ന ആ കഥാപാത്രം കണ്ടു പേടിക്കാത്തവരും വളരെ കുറവാണ്. ഇപ്പോഴിതാ ഇന്റര്‍നെറ്റ് ലോകത്തും ഒരു പെന്നിവൈസ് ഭീതി നിറച്ചുകൊണ്ടിരിക്കുകയാണ്, അതും വെറുമൊരു മൂന്നുവയസ്സുകാരന്‍.

പെന്നിവൈസിനെപ്പോലെ തന്നെ വസ്ത്രം ധരിച്ച് അതേ മേക്കപ്പും ഭാവവുമൊക്കെയായി ഓണ്‍ലൈന്‍ ലോകത്തു തകര്‍ക്കാന്‍! എത്തിയിരിക്കുന്ന ആ കുട്ടിത്താരത്തിന്റെ പേര് ലൂയി. സ്റ്റീഫന്‍ കിങ്ങിന്റെ കട്ടഫാനായ ലൂയിയുടെ സഹോദരന്‍ ഈഗന്‍ ടില്‍മാന്‍ ആണ് കൊച്ചനുജനെ പെന്നിവൈസ് ആക്കി വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ഒരുക്കിയതിനു പിന്നില്‍. പതിനേഴുകാരനായ ഈഗന്‍ സിനിമ ഇറങ്ങും മുമ്പേ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് ഇറക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഫൊട്ടോഗ്രഫിയില്‍ തല്‍പരനായ ഈഗന് പെന്നിവൈസ് ആയി ആരെ പോസ് ചെയ്യിക്കും എന്ന കാര്യത്തില്‍ മാത്രം സംശയമുണ്ടായിരുന്നില്ല, കുഞ്ഞനുജനെ തന്നെ അതിനു തയ്യാറാക്കി.

പെന്നിവൈസിന്റെ രണ്ടേ രണ്ടു ഭാവങ്ങളാണ് എല്ലാ ചിത്രങ്ങളിലും ലൂയി അനുകരിച്ചിട്ടുള്ളത്. അതിലൊന്ന് ചിരിയോടെ നില്‍ക്കുന്നതും മറ്റൊന്ന് മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നതുമാണ്. എന്തായാലും ഓമനത്തമുള്ള ലൂയിയുടെ മുഖത്തെയാകെ പേടിപ്പിക്കും വിധത്തില്‍ പെന്നിവൈസിനെപ്പോലെയാക്കിയ ഈഗന്‍ തെല്ലൊന്നുമല്ല പ്രശംസ അര്‍ഹിക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും വാദം.
 
Other News in this category

 
 




 
Close Window