Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7747 INR  1 EURO=107.3653 INR
ukmalayalampathram.com
Mon 23rd Feb 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജിമ്മിക്കി കമ്മല്‍ പാട്ടിനൊപ്പം കന്യാസ്ത്രീകള്‍ നൃത്തം ചെയ്താല്‍ എന്താ കുഴപ്പം?
reporter
ജിമിക്കി കമ്മല്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ തംരഗമായിക്കൊണ്ടിരിക്കുകയാണ്. കന്യാസ്ത്രീകളാണ് വീഡിയോയിലെ താരങ്ങള്‍. ശിരോവസ്ത്രം ധരിച്ച് കുപ്പായത്തിന് മുകളില്‍ ലുങ്കിയുടുത്ത് മാടിക്കുത്തിയാണ് സിസ്റ്റര്‍മാരുടെ ഡാന്‍സ്. സിസ്റ്റര്‍മാരുടെ ജിമിക്കി കമ്മല്‍ ലുങ്കി ഡാന്‍സ് ഇതുവരെ നാലര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പതിനായിരത്തിലധികം തവണ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ഏറ്റെടുത്ത ഗാനമാണ് ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. നിരവധി വീഡിയോ വേര്‍ഷനാണ് പുറത്തു വന്നത്. അതിലൂടെ ശ്രദ്ധേയയായ ഷെറിലിനെ വിജയ് ചിത്രത്തിലെ നായികയാവാന്‍ സംവിധായകന്‍ കെഎസ് രവികുമാര്‍ ക്ഷണിച്ചെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതിന് ശേഷം ഗാനത്തിന്റെ ആവേശം ഒന്നു താഴ്ന്നപ്പോഴായിരുന്നു മോഹന്‍ലാലിന്റെ വരവ്. മോഹന്‍ലാല്‍ തന്നെ ഈ ഗാനത്തിന് ചുവട് വെച്ചപ്പോള്‍ വീണ്ടും പഴയതിനേക്കാള്‍ ആവേശമാവുകയായിരുന്നു ഗാനം.
 
Other News in this category

 
 




 
Close Window