Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണമാവശ്യപ്പെട്ട് അജ്ഞാത കത്തുകള്‍
reporter
ബ്രിട്ടനില്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന കത്ത് നിരവധി പേര്‍ക്ക് ലഭിച്ച സംഭവത്തിന്റെ അന്വേഷണം ഭീകരവിരുദ്ധ പൊലീസ് ഏറ്റെടുത്തു. വരുന്ന ഏപ്രില്‍ മൂന്ന് മുസ്‌ലിംകളെ ആക്രമിക്കുന്ന ദിനമായി ആചരിക്കാനാണ് ലഘുലേഖ രൂപത്തിലുള്ള കത്തില്‍ ആവശ്യപ്പെടുന്നത്. പോസ്റ്റ് വഴിയാണ് ലണ്ടനിലെയും വെസ്റ്റ് മിഡ്‌ലാന്‍ഡിലെയും നിരവധിപേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കത്ത് ലഭിച്ചത്. ചിലര്‍ കത്തുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 'അവര്‍ നിങ്ങളെ ഉപദ്രവിച്ചു, അവര്‍ നിങ്ങളുടെ ഇഷ്ടപ്പെട്ടവരെ വേദനിപ്പിച്ചു, നിങ്ങള്‍ക്ക് ഹൃദയവേദനയുണ്ടാക്കി, ഇതിനെല്ലാം നിങ്ങള്‍ എന്തു ചെയ്യും' ലഘുലേഖ ആക്രമണത്തിന് പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ്. അക്രമത്തിന്റെ തോതനുസരിച്ച് സമ്മാനമുണ്ടാകുമെന്നും കത്തില്‍ പറയുന്നുണ്ട്. മുസ്‌ലിംകളെ തെറിപറയുക, ആസിഡ് ആക്രമണം നടത്തുക, പള്ളികള്‍ ആക്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കത്ത് നല്‍കുന്നുണ്ട്. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സമുദായങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരും ഭയക്കേണ്ടതില്ലെന്നും പൊലീസ് ആവശ്യപ്പെട്ടു. ബ്രിട്ടനിലെ മുസ്‌ലിം സംഘടനകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബ്രിട്ടനില്‍ 25 ലക്ഷത്തിലേറെ മുസ്‌ലിംകള്‍ കഴിയുന്നുണ്ട്.

ഇതിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാമിലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മുസ്ലിം യുവാവിനെ കുത്തിക്കൊന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ പള്ളിയിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 വയസുകാരനടക്കം പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ രാത്രിയോടെ പിടികൂടി. 20 വയസുള്ള രണ്ടുപേരും ഒരു 22 കാരനുമാണ് പിടിയിലായത്. സിക്കിള്‍ സ്ട്രീറ്റിലുള്ള ജലാലാബാദ് ജമായ് മസ്ജിദ് പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. തെളിവുകള്‍ക്കായി പോലീസ് ഫോറന്‍സിക് സംഘം തെരുവില്‍ പരിശോധനകള്‍ നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ദൃക്സാക്ഷി മൊഴികള്‍ക്കായി ശ്രമിച്ച് വരികയാണെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window