Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.075 INR
ukmalayalampathram.com
Sat 11th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ജീവന്‍ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: വാര്‍ഷിക പൊതുയോഗം നടത്തി
Text By: UK Malayalam Pathram
യുകെയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പിന്തുണയ്ക്കുമായി പ്രവര്‍ത്തിക്കുന്ന ജീവന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം (AGM) മെയ് 30-ന് നോര്‍ത്താംപ്ടണിലെ ഫോസ്റ്റേഴ്സ് ബൂത്തിലെ 16 വാള്‍ട്ടിംഗ് സ്ട്രീറ്റില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നടന്നു.ട്രസ്റ്റ് ചെയര്‍മാന്‍ സിബി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍ ഡോ. സോജി അലക്സ്, ട്രഷറര്‍ ആന്റണി എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത സിബി തോമസ്, ജീവന്‍ ട്രസ്റ്റിന്റെ ആശയവും പ്രവര്‍ത്തനങ്ങളും ഓരോ അംഗത്തിന്റെയും ആത്മാര്‍ഥതയും പ്രതിബദ്ധതയും മൂലം ശക്തമായി മുന്നേറുകയാണെന്ന് പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നതിനും വ്യക്തിപരമായ ബന്ധങ്ങളിലൂടെ സമൂഹ ഐക്യം നിലനിര്‍ത്തുന്നതിനുമായി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


തുടര്‍ന്ന് ഡോ. സോജി അലക്സ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തു. ജീവന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങളുടെ നാല് പ്രധാന തൂണുകളായ ആദ്യഘട്ട ഇടപെടലും പ്രതിരോധവും (Early Intervention and Prevention), അവബോധ നിര്‍മാണം (Awareness Building), മാര്‍ഗനിര്‍ദേശം നല്‍കല്‍ (Signposting), സ്വതന്ത്ര അഭിഭാഷക പിന്തുണ (Independent Advocacy) എന്നിവയുടെ അടിസ്ഥാനത്തില്‍ നിരവധി പദ്ധതികളും സേവനങ്ങളും വിജയകരമായി നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.


യുകെയില്‍ സ്ഥിരതാമസമാക്കിയ കേരളീയരുടെ എണ്ണം ആറുലക്ഷത്തോടടുക്കുന്ന സാഹചര്യത്തില്‍ അവരുടെ ക്ഷേമം, ആരോഗ്യപരിപാലനം, സാമൂഹിക സുരക്ഷ, തൊഴില്‍, കുടിയേറ്റം, കുടുംബ പിന്തുണ തുടങ്ങിയ മേഖലകളില്‍ ജീവന്‍ ട്രസ്റ്റ് നിര്‍ണായക സേവനങ്ങള്‍ നല്‍കിവരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രതിവാരം അഞ്ച് മുതല്‍ ആറ് വരെ സഹായ അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നതായും അവയ്ക്ക് വിദഗ്ധ പിന്തുണ ഉറപ്പാക്കുന്നതായും യോഗം വിലയിരുത്തി.


അംഗത്വത്തിലും പങ്കാളിത്തത്തിലും ഗണ്യമായ വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജീവന്‍ ട്രസ്റ്റിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങളുടെ ആവേശവും സമര്‍പ്പണവും സജീവ പങ്കാളിത്തവും നിര്‍ണായക പങ്കുവഹിച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിപൂര്‍വ്വം രേഖപ്പെടുത്തി.


പ്രത്യേകിച്ച് സന്നദ്ധ സേവനം നല്‍കിയവര്‍ക്കും, പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബങ്ങളെ പിന്തുണച്ചവര്‍ക്കും, യുകെയിലേക്ക് പുതുതായി എത്തിയവരെ മാര്‍ഗനിര്‍ദേശിച്ചവര്‍ക്കും, ജീവന്‍ ട്രസ്റ്റിനെ സമൂഹത്തില്‍ പ്രതിനിധീകരിച്ചവര്‍ക്കും, വിവിധ പരിപാടികളും സാമൂഹിക സംരംഭങ്ങളും സംഘടിപ്പിക്കാന്‍ സഹായിച്ചവര്‍ക്കും കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.


കുട്ടികളുടെയും മുതിര്‍ന്നവരുടെയും സേഫ്ഗാര്‍ഡിംഗ്, മാനസികാരോഗ്യം, ജിപി സേവനങ്ങള്‍, ഡെന്റല്‍ കെയര്‍, തൊഴില്‍ വിഷയങ്ങള്‍, നഴ്സിംഗ്, അനുബന്ധ ആരോഗ്യ സേവനങ്ങള്‍, ധനകാര്യ കാര്യങ്ങള്‍, കുടിയേറ്റം, നിയമസഹായം, യുവജന പിന്തുണ, പൗരത്വം എന്നിവയില്‍ വിദഗ്ധ സേവനം നല്‍കുന്നതിനായി Subject Expert Volunteer Group രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജീവന്‍ ട്രസ്റ്റ് യുകെ - ഓഫീസ് ബറേഴ്‌സ് (2026-2027)

ചെയര്‍പേഴ്സണ്‍ - സിബി തോമസ് - സണ്ടര്‍ലാന്‍ഡ്, അഡള്‍ട് സോഷ്യല്‍ വര്‍ക്കര്‍.

വൈസ് ചെയര്‍പേഴ്സണ്‍ - മനീഷ ജോസഫ് - പീറ്റര്‍ബറോ, മെട്രോണ്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി ആന്‍ഡ് എന്‍ഡോ ക്രൈനോളജി

സെക്രട്ടറി - എബ്രഹാം ലൂക്കോസ് - കേംബ്രിഡ്ജ്, ഇന്‍ഷുറന്‍സ് അഡൈ്വസര്‍

ജോയിന്റ് സെക്രട്ടറി - ഡോ. അജിമോള്‍ പ്രദീപ് BEM- കെന്റ്, സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ ആന്‍ഡ് ലെക്ചറ്റെര്‍.

ട്രഷറര്‍ - . ആന്റണി എബ്രഹാം - ഗില്‍ഫോഡ്, പ്രോഡക്റ്റ് ആന്‍ഡ് പ്രൊപോസിഷന്‍ മാനേജര്‍, ബാങ്കിങ്.

പി.ആര്‍.ഒ - ഡോ. സോജി അലക്സ് - ലീഡ്‌സ്, ജനറല്‍ പ്രാക്റ്റീഷനര്‍

ജോയിന്റ് പി.ആര്‍.ഒ - . ജിജി വരിക്കശ്ശേരില്‍ - ബിര്‍മിങ്ങാം, കുക്ക് ചില്ല് ഡിസ്ട്രിബൂഷന്‍ സൂപ്പര്‍വൈസര്‍

റിസര്‍ച്ച് & ഡെവലപ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ -. സൂസന്‍ ഫിലിപ്പ് - നോര്‍ത്താംപ്ടണ്‍, സീനിയര്‍ ലെക്ടറര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക്.

ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ -=. ടോമി സെബാസ്റ്റ്യന്‍ - ചെംസ്ഫോര്‍ഡ്, ടീം മാനേജര്‍ ചില്‍ഡ്രന്‍സ് സോഷ്യല്‍ കെയര്‍.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ - ഡോ. വിമല സെബാസ്റ്റിയന്‍ - ലീഡ്‌സ്, സീനിയര്‍ ഡെന്റല്‍ ഓഫീസര്‍.


എക്സിക്യൂട്ടീവ് മെംബേര്‍സ്.:

സോജന്‍ ജോസഫ് - പാര്‍ലമെന്റ് അംഗം (MP)

അഡ്വ. ഫ്രാന്‍സിസ് മാത്യു - സീനിയര്‍ സോളിസിറ്റര്‍, ബാസില്‍ഡണ്‍

ഡോ. ലിതിന്‍ സക്കറിയാസ് - ലക്റ്ററെര്‍ റീജന്റ് കോളേജ്, ലണ്ടന്‍

ഡോ. ചെറിയാന്‍ സെബാസ്റ്റ്യന്‍ - സ്പെഷ്യലിസ്റ് ഡോക്ടര്‍ , ലണ്ടന്‍

ബിജി ജോസ് - പ്രാക്ടീസ് നഴ്സ്, ബെല്‍ഫാസ്റ്റ്, നോര്‍ത്ത് അയര്‍ലണ്ട്

അലക്സാണ്ടര്‍ തോട്ടുവയില്‍ - ടീം മാനേജര്‍, അഡള്‍ട്ട് സോഷ്യല്‍ സര്‍വീസ്, ബോണ്‍മോത്

ഡോ. മാത്യു ജോസഫ് - സ്പെഷ്യലിസ്റ് സൈക്യാട്രിസ്റ്റ്, ഡെര്‍ബി

സോയി ജോസഫ് - സോഷ്യല്‍ വര്‍ക്കര്‍, ഗേറ്റ്സ്ഹെഡ് മെട്രോപൊളിറ്റന്‍ ബറോ, ന്യൂകാസില്‍

സോണി ആന്റണി - സോഷ്യല്‍ വര്‍ക്കര്‍, കാര്‍ഡിഫ് / ന്യൂപോര്‍ട്ട്, വെയില്‍സ്
ബിജു ആന്റണി - സര്‍വീസ് മാനേജര്‍, NHS മെന്റല്‍ ഹെല്‍ത്ത് സര്‍വീസസ്, മാഞ്ചസ്റ്റര്‍

സിബി സെബാസ്റ്റ്യന്‍ - സീനിയര്‍ സോഷ്യല്‍ വര്‍ക്കര്‍ & AMHP, നോര്‍ത്ത് ഈസ്റ്റ് ലണ്ടന്‍

സ്റ്റാനി ജോസഫ് - റോയല്‍ മെയില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിസ്റ്റല്‍

സജി എബ്രഹാം - ന്യൂറോളജി സ്റ്റാഫ് നഴ്സ്, കേംബ്രിഡ്ജ്

കമ്പനി ഡയറക്ടര്‍മാരായി എബ്രഹാം ലൂക്കോസ്, സൂസന്‍ ഫിലിപ്പ്, . സിബി തോമസ് എന്നിവരെ നിശ്ചയിച്ചു.


യുകെയിലെ കേരളീയ സമൂഹത്തെ ശക്തിപ്പെടുത്തുകയും ആവശ്യസമയങ്ങളില്‍ വിശ്വസനീയമായ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുകയും ചെയ്യുന്ന ജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെയും കമ്മിറ്റി അംഗങ്ങളുടെയും സമൂഹനേതാക്കളുടെയും നിസ്വാര്‍ത്ഥ സേവനമാണ് ജീവന്‍ ട്രസ്റ്റിനെ യുകെയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്ത വേദിയായി വളര്‍ത്തിയെടുത്തതെന്നും യോഗം വിലയിരുത്തി.യോഗാവസാനത്തില്‍ മുന്‍ സെക്രട്ടറി എബ്രഹാം ലൂക്കോസ് കഴിഞ്ഞ ഒരു വര്‍ഷക്കാലം നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും എല്ലാ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു.
 
Other News in this category

 
 




 
Close Window