|
കോടികളുടെ വായ്പാതട്ടിപ്പില്‍ മറ്റൊരു സംഭവം കൂടി വെളിച്ചത്തെത്തി. ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകളെ കബളിപ്പിച്ച് 10,800 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്ത കേസില്‍ കമ്പനി മാനേജിങ് ഡയറക്ടറെ അറസ്‌റ് ചെയ്തു . ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബസ്മതി അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനമായ റെയ് അഗ്രോ എന്ന കമ്പനിയുടെ തലവന്‍ സന്ദീപ് ജുന്‍ജുന്‍വാല ആണ് അറസ്റ്റിലായത്.
ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് മാത്രമായി എടുത്ത 8536.87 കോടി രൂപയുടെ വായ്പ തിരിച്ചടക്കാനുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. യൂക്കോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെയാണ് കമ്പനി കബളിപ്പിച്ചത്. ഇതില്‍ യുകോ ബാങ്കിന് 1207 കോടി രൂപയും എസ്. ബി. ഐയ്ക്ക് 1079 കോടിയും ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിന് 1011 കോടിയുമാണ് കിട്ടാനുള്ളത്. എല്‍. ഐ. സിയും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 404 കോടിയാണ് എല്‍ ഐ സിക്ക് നഷ്ടമായത്. |