പ്രമുഖ ബോളിവുഡ് നടി കത്രീന കൈഫിനെ കല്യാണ്‍ ജൂവലേഴ്‌സ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബസഡറായി നിയമിച്ചു, കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്‌പെഷ്യല്‍ ആഭരണങ്ങളുടെ പ്രചാരണവും ഗള്‍ഫ് രാജ്യങ്ങളിലെ കസ്റ്റമര്‍ റിലേഷനുമായിരിക്കും കത്രീനയുടെ മുഖ്യ ചുമതല. ഉത്തരേന്ത്യയിലും പശ്ചിമ ഇന്ത്യയിലെ മാര്‍ക്കറ്റുകളിലും കമ്പനിയുടെ പരസ്യ പ്രചാരണങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ അറിയിച്ചു. കത്രീനയ്ക്ക് പുറമെ അമിതാബ് ബച്ചന്‍, ജയാ ബച്ചന്‍, നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്ജു വാരിയര്‍ എന്നിവരും ബ്രാന്‍ഡ് അംബാസഡര്‍മാരായി തുടരും.