|
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാകുന്നു. വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലാണ് വരന്‍. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശ് കഴിഞ്ഞ മാസം വിവാഹിതനായിരുന്നു. ഈ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്. സ്‌കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട് ആനന്ദ് വിവാഹ അഭ്യര്‍ത്ഥന അറിയിക്കുകയായിരുന്നു.
ഹാവാര്‍ഡ് ബിസ്‌നസ് സ്‌കൂള്‍ ബിരുദധാരിയാണ് ആനന്ദ്. നിലവില്‍ ആനന്ദ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംരംഭമായ പിരാമല്‍ ഇ സ്വസ്ഥ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്ട്ടപ്പ് ആണ്. ഇവയില്‍ നിന്നും ഇദ്ദേഹത്തിന് നാലു ബില്യണ്‍ ഡോളറിന്റെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആനന്ദ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. റിലയന്‍സ് ജിയോ, റിലയന്‍സ് റിട്ടെയില്‍ എന്നീവയുടെ ബോര്‍ഡ് അംഗമാണ് ഇസ. യാലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മനശാസ്ത്രത്തില്‍ ബിരുധവും സ്‌കൂള്‍ ഒഫ് ബിസ്‌നസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുധാനന്തര ബിരുധവും നേടിയിട്ടുണ്ട് ഇഷ. |