Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
ഫെഡറല്‍ ബാങ്ക് 26 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു
Reporter
ഫെഡറല്‍ ബാങ്കിന്റെ നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥപനമായ ഫെഡറല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ [ഫെഡ്ഫിന] 26 ശതമാനം ഓഹരികള്‍ ട്രൂ നോര്‍ത്ത് എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന് വില്‍ക്കുന്നു. ഏകദേശം 350 കോടി രൂപയോളം ഈ വില്‍പനയിലൂടെ ഫെഡറല്‍ ബാങ്കിന് ലഭിക്കും.

'ബോര്‍ഡിന്റെ അംഗീകാരത്തോടെ ഈ ഡീലിന്റെ നടപടിക്രമങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള അനുമതി കൂടി ലഭിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.' ഫെഡറല്‍ ബാങ്കിന്റെ മാനേജിംങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്‍ ഡി എന്‍ എ എന്ന ദിനപത്രത്തോട് പറഞ്ഞു. ഐ സി ഐ സി ഐ സെക്യൂരിറ്റീസ് ആണ് ഈ ഇടപാടില്‍ ഫെഡറല്‍ ബാങ്കിന്റെ ഉപദേശകര്‍.

ഫെഡ്ഫിന പ്രധാനമായും ഗോള്‍ഡ് ലോണും പ്രോപ്പര്‍ട്ടി ലോണുമാണ് വിതരണം ചെയ്യുന്നത്. . 2010 ലാണ് ഫെഡ്ഫിനക്ക് റിസര്‍വ് ബാങ്ക് എന്‍ ബി എ ഫ് സി ലൈസന്‍സ് നല്‍കുന്നത്. കേരളം തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളി ലായി നൂറിലധികം ശാഖകളുള്ള ഫെഡ്ഫിനക്ക് 2018ല്‍ 18 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ട്രെന്‍ഡ് 2019 സാമ്പത്തിക വര്‍ഷവും തുടരുമെന്ന് റേറ്റിങ് ഏജന്‍സിയായ 'ഇക്ര'യും പറയുന്നു.
 
Other News in this category

 
 




 
Close Window