Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഭെല്ലും എംടിഎന്‍എല്ലും സ്വകാര്യ കമ്പനികള്‍ വില്‍ക്കാന്‍ നീക്കം
Reporter
പതിനൊന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി സ്വകാര്യവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സും(ഭെല്‍) ടെലികോം സേവനദാതാവായ എംടിഎന്‍എല്ലും അടക്കമുള്ള സ്ഥാപനങ്ങളെ വിറ്റഴിക്കാനാണ് നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നീതി ആയോഗ് നേരത്തെ കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിടെയാണ് നീതി ആയോഗ് രണ്ടാമത്തെ പട്ടിക കൈമാറിയിരിക്കുന്നത്.

ശതകോടികളുടെ വിറ്റുവരവും കോടികള്‍ ലാഭവുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് വിറ്റഴിക്കാന്‍ ഒരുങ്ങത്. രാജ്യത്തെ ഊര്‍ജ്ജനിലയങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഭെല്‍. 2017 സാമ്പത്തിക വര്‍ഷം 29647 കോടി രൂപ വിറ്റുവരവും 496 കോടി ലാഭവും ഭെല്ലിനുണ്ടായിരുന്നു.

ബിഎസ്എന്‍എല്ലിന് സമാനമായി ഡല്‍ഹിയിലും മുംബൈയിലും മൊബൈല്‍, ലാന്റ്‌ലൈന്‍ സേവനം നല്‍കുന്ന, ഏകദേശം 2800ഓളം ജീവനക്കാരുള്ള സ്ഥാപനമാണ് എംടിഎന്‍എല്‍. എംടിഎന്‍എല്ലിന്റെ ടവറുകളും കെട്ടിടങ്ങളും ഭൂമിയുമൊക്കെയാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 1220 കോടി വിറ്റുവരവും 62 കോടി ലാഭവുമുണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ കോപ്പര്‍(എച്ച്.സ്ി.എല്‍), മെക്കോണ്‍, ടെലികമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങിയ കമ്പനികളാണ് പുതിയ ലിസ്റ്റിലുള്ളത്. ഈ സ്ഥാപനങ്ങളുടെ എത്ര ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്നുള്ളത് ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെക്രട്ടറിതല സമിതിയുടന്‍ തീരുമാനിക്കും.
 
Other News in this category

 
 




 
Close Window