|
ബാങ്ക് ജീവനക്കാർ മെയ് 30 ,31 തീയതികളിൽ അഖിലേന്ത്യ വ്യാപകമായി പണിമുടക്ക് നടത്തും. ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണെമന്നാവശ്യപ്പെട്ടാണ് ദ്വിദിന പണിമുടക്ക്. ബാങ്കിങ് രംഗത്തെ വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിര്തിക്കുന്നത്.
പണിമുടക്ക് നടത്തുന്നതിന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും [ ഐ ബി എ ] ചീഫ് ലേബർ കമ്മീഷണർക്കും നോട്ടീസ് നൽകിയതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി എച് വെങ്കടാചലം പറഞ്ഞു.
മെയ് അഞ്ചിന് ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ചകൾ നടന്നുവെങ്കിലും പരാജയപെട്ടു. ശമ്പളത്തിൽ രണ്ടു ശതമാനം വർധന വരുത്താമെന്നാണ് ഐ ബി എ മുന്നോട്ട് വച്ച ഓഫർ. എന്നാൽ യൂണിയനുകൾ ഇത് നിരാകരിക്കുകയായിരുന്നു. നിലവിലെ ശമ്പള കരാർ 2017 നവംബറിൽ അവസാനിച്ചു. |