|
ഭീഷണി മുഴക്കിയ വിമാനയാത്രികന് യാത്രാവിലക്ക്. മുംബൈ സ്വദേശിയായ സ്വര്‍ണവ്യാപാരി ബിര്‍ജു കിഷോര്‍ സാലയ്ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രക്കാരില്‍ ഭീതി പരത്തിയതിന് കിഷോര്‍ സാലയ്ക്ക് ജെറ്റ് എയര്‍വേയ്‌സ് അഞ്ച് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
2017ഒക്ടോബര്‍ 30നായിരുന്നു സംഭവം. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലാണ് ഇയാള്‍ യാത്രക്കരില്‍ ഭീതി ജനിപ്പിച്ചത്. വിമാനം ഡല്‍ഹിയില്‍ ഇറക്കരുതെന്നും അവിടെയിറക്കിയാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുമെന്നുമായിരുന്നു ബിര്‍ജുവിന്റെ വെളിപ്പെടുത്തല്‍.
കാര്‍ഗോ ഏരിയയില്‍ ബോംബുണ്ടെന്നും വിമാനം അവിടെയിറക്കിയാല്‍ പൊട്ടിത്തെറിക്കുമെന്നും ബിര്‍ജു പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ ഇറക്കേണ്ട വിമാനം അഹമ്മാദാബാദില്‍ ഇറക്കുകയായിരുന്നു.
എന്നാല്‍ ബോംബ് സ്വാകാഡ് നടത്തിയ പരിശോധനയില്‍ ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായത്. കമ്പനിയുെട നഷ്ടം കണക്കിലെടുത്താണ് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതാദ്യമായാണ് ഒരാള്‍ക്ക് വിമാനത്തില്‍ യാത്രചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത്. |