|
ഇന്ധനവില തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും കൂടി. മുംബൈയില്‍ പെട്രോളിന് 36 പൈസ് കൂടി 85 രൂപ 65 പൈസയും ഡീസലിന് 24 പൈസ കൂടി 73 രൂപ 20 പൈസയുമാണ് ഇന്നത്തെ വില. അതേസമയം സംസ്ഥാനത്ത് പെട്രോള്‍ വില 82 കടന്നു. പെട്രോളിന് 37 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ നാലു പൈസയും ഡീസലിന് 74 രൂപ 64 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോളിന് 80 രൂപ 57 പൈസയും ഡീസലിന് 73 രൂപ 19 പൈസയുമാണ് വില. പന്ത്രണ്ട് ദിവസത്തിനിടെ പെട്രോളിന് ആകെ മൂന്ന് രൂപ 47 പൈസയും ഡീസലിന് മൂന്നു രൂപ പതിനഞ്ച് പൈസയാണ് വര്‍ധിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുശേഷം ഇന്ധനവിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസമുണ്ടാകുമെന്ന സൂചന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നല്‍കിയിരുന്നു.
എന്നാല്‍ കേന്ദ്രം നികുതി കുറയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇന്ധനവിലക്കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചതിന് പിന്നാലെയാണ് വീണ്ടും വില കൂടിയത്. |