Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0947 INR  1 EURO=106.3603 INR
ukmalayalampathram.com
Sat 13th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
നിര്‍മ്മാണ മേഖലയിലേക്ക് സണ്ണി വെയ്നും: ആദ്യ നിര്‍മ്മാണം നാടകം
Reporter
നടന്‍ സണ്ണി വെയ്ന്‍ നാടക നിര്‍മ്മാണത്തിലേക്ക് ചുവട് വെയ്ക്കുന്നു. നാടകങ്ങള്‍, ആര്‍ട്ട്ഹൗസ് മൂവീസ് എന്നിവയ്ക്ക് പുറമെ കൊമേഴ്‌സ്യല്‍ സിനിമകളുടെ നിര്‍മ്മാണവും കമ്പനി നടത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സണ്ണി വെയ്ന്‍ തന്റെ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകമാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്നത്. ലിജു കൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന നാടകത്തിന്റെ സംഗീതം ബിജിബാലിന്റേതാണ്. സാഗാ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി സഹകരിച്ചാണ് സണ്ണി വെയ്‌ന്റെ നാടക നിര്‍മ്മാണം.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ലിജു കൃഷ്ണ. പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെ കുറിച്ചും അവരുടെ ഭാഷയും അന്യവത്കരണവുമാണ് നാടകത്തിന്റെ പ്രമേയം. 75 മിനിറ്റാണ് നാടകത്തിന്റെ ദൈര്‍ഘ്യം. ജൂണ്‍ 10ന് വൈകിട്ട് 7ന് തൃപ്പൂണിത്തുറ ജെടി പാക്കില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

അന്തര്‍ദേശിയവും ദേശീയവുമായ നാടകോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച നാടകത്തിന് ആറു വിഭാഗങ്ങളിലായി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിസൈനര്‍, ബെസ്റ്റ് ആക്ടര്‍ വിഭാഗങ്ങളില്‍ അവാര്‍ഡ് കരസ്ഥമാക്കി.

മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് വൃദ്ധന്റെ മരണത്തിനും ജീവിതത്തിനും ഇടയിലുളള ഓര്‍മ്മകളിലൂടെയാണ് പുരോഗമിക്കുന്നത്. മുത്തപ്പന്റെ കടുത്ത ഭക്തനായ ചെത്തുതൊഴിലാളിയുടെ മകനാണ് അയാള്‍. ഇളംകളളിന്റെ മണവും അയാളുടെ ഓര്‍മ്മകളില്‍ നിറയുന്നു. സ്നേഹ വൈരാഗ്യ സംഘട്ടനങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളും മരണത്തിന്റെ സുനിശ്ചിതത്വവും അയാളുടെ മാനസിക വ്യവഹാരങ്ങളിലൂടെ നാടകത്തില്‍ അവതരിപ്പിക്കപ്പെടുന്നു. മരണത്തിലേക്കുളള യാത്രയാണ് ഓരോ ജീവിതവുമെന്ന് നാടകം ഓര്‍മ്മിപ്പിക്കുന്നു.

കലാരംഗത്തുളളവരെ നാടകത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ തന്നാലാകുംവിധം പ്രവര്‍ത്തിക്കുവാനാണ് താന്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയും നാടകവും തമ്മിലുളള അകലം കുറക്കുവാനുളള എളിയ ശ്രമമാണ് ഇതിലൂടെ താന്‍ നടത്തുന്നതെന്നും സണ്ണി വെയ്ന്‍ പറഞ്ഞു. തന്നിലൂടെ രണ്ടു തലങ്ങളിലൂടെയുളളവരെ ഏകോപിപ്പിക്കുവാനുളള ശ്രമം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ സിദ്ധിഖാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ലോഗോയും ആദ്യ നിര്‍മ്മാണ സംരംഭമായ മൊമെന്റ ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘ നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കി.
 
Other News in this category

 
 




 
Close Window