|
വമ്പന്‍ വിലക്കിഴിവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഔഡി. 2.74 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വിലക്കുറവാണ് വിവിധ മോഡലുകള്‍ക്ക് ഔഡി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫറിന്‍ കീഴില്‍ A3, A4, A6, Q3 മോഡലുകള്‍ക്കാണ് കമ്പനിയുടെ വിലക്കുറവ് ഓഫര്‍. A3, A4, A6 എന്‍ട്രി ലെവല്‍ സെഡാനുകളുടെയും Q3 എന്‍ട്രി ലെവല്‍ എസ് യു വിയുടെയും തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പുതിയ ഓഫറിന്‍ കീഴില്‍ 33.1 ലക്ഷം രൂപ വിലയുള്ള A3 സെഡാന്‍ 5.1 ലക്ഷം രൂപയുടെ വിലക്കിഴിലില്‍ ഇപ്പോള്‍ 27.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. A4 സെഡാന്‍ 5.5 ലകഷം രൂപയുടെ വിലക്കിഴിവില്‍ 35.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. പുതിയ ഓഫറില്‍ ഏറ്റവും മികച്ച ഓഫര്‍ A6 സെഡാനാണ് 9.7 ലക്ഷം രൂപയാണ് കമ്പനി വെട്ടിക്കുറിച്ചത്. ഇത് പ്രകാരം 56.69 ലക്ഷം വിലയുള്ള മോഡലിന് ഇപ്പോള്‍ 46.99 ലക്ഷം രൂപ നല്‍കിയാല്‍ മതിയാവും.
ഔഡിയുടെ എന്‍ട്രി ലെവല്‍ എസ്യുവി Q3 യില്‍ 2.74 ലക്ഷം രൂപയുടെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം Q3 യുടെ വില 34.73 ലക്ഷത്തില്‍ നിന്നും 31.99 ലക്ഷം രൂപയായി കുറഞ്ഞു. ഇതിനു പുറമെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും സര്‍വീസ് പാക്കേജുകളും ഉപഭോക്താക്കള്‍ക്ക് നേടാം. കമ്പനിയുടെ 'ചോയിസ് പ്രോഗ്രാം' മുഖേന തിരഞ്ഞെടുത്ത മോഡലുകളില്‍ 57 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും ഉപഭോക്താക്കള്‍ക്ക് ഔഡി നല്‍കും.
ഓഫറിന് കീഴിലുള്ള കാറുകളെ 'ഈസി ഇഎംഐ' ഓപ്ഷനിലൂടെയും ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരമുണ്ട്. ഓഫറിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം കാര്‍ വാങ്ങിയാലും അടുത്ത വര്‍ഷാരംഭം മുതലെ തവണകള്‍ ആരംഭിക്കു. |