|
ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ രാജ് കുന്ദ്രക്ക് സമന്‍സ് നല്‍കിയിരുന്നു.
ബിറ്റ്‌കോയിന്‍ ഇടപാടില്‍ കുന്ദ്രക്ക് പങ്കുണ്ടോയെന്നാണ് സംഘം അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഗെയിന്‍ബിറ്റ്‌കോയിന്‍ വെബ്‌സൈറ്റിനെതിരെ രാജ്യത്ത് കേസുണ്ട്. ഈ കേസില്‍ ഭരദ്വാജ്, സഹോദരന്‍ വിവേക് തുടങ്ങിയവര്‍ അറസ്റ്റിലാണ്. ഇരുവരും വെബ്‌സൈറ്റിന്റെ ഉടമകളാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഈ കേസിലാണ് കുന്ദ്രയെ ചോദ്യം ചെയ്തിരിക്കുന്നത്.
2000 കോടി രൂപ വെബ്‌സൈറ്റിലൂടെ തട്ടിച്ചതായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. 8000 നിക്ഷേപകരില്‍ നിന്നാണ് ഇത്രയും വില തട്ടിപ്പ് നടത്തിയെന്നാണ് വിവരം |