Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
അജിമോള്‍ പ്രദീപിനെ ആഷ്‌ഫോര്‍ഡ് മലയാളികള്‍ ആദരിച്ചു;ബാര്‍ബിക്യു പാര്‍ട്ടിയും കുടുംബ സംഗമവും ഗംഭീരമായി
ജോണ്‍സ്‌ മാത്യൂസ്
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 2018-19 ലെ കര്‍മ്മ പരിപാടികള്‍ വില്ലാസ്‌ബൊറോ റീജിയണല്‍ ഗ്രൗണ്ടില്‍ നടന്ന ബാര്‍ബിക്യുവും, കുടുംബ സംഗമവും .ടീനേജേഴ്‌സ് ഫുട്‌ബോള്‍ മത്സരത്തോടു കൂടി ആരംഭം കുറിച്ചു. അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി നടത്തിയ ബാര്‍ബിക്യു പാര്‍ട്ടിയും കുടുംബ സംഗമമവും അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കെന്റ് ഫുട്‌ബോള്‍ ലീഗിലെ വിവിധ ക്ലബുകള്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരം അരങ്ങേറി. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ച ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ അജിമോള്‍ പ്രദീപിനെ അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും സെക്രട്ടറി ട്രീസ സുിനും ഉപഹാരം നല്‍കി ആദരിച്ചു.

ഭാരതത്തിലെ പത്മാ അവാര്‍ഡുകള്‍ക്കു തുല്യമായ ബഹുമതി അജിമോള്‍ പ്രദീപിന് ലഭിച്ചതില്‍ യുകെയിലെ പ്രവാസികളായ എല്ലാ മലയാളികള്‍ക്കും വിശിഷ്യാ അജിമോള്‍ പ്രദീപ് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അംഗവും ആയതില്‍ അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും അഭിമാനാര്‍ഹമാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അവാര്‍ഡിനര്‍ഹമായതിന്റെ സന്തോഷവും തന്റെ കുടുംബമായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്ന് ലഭിച്ച സ്വീകരണങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും അജിമോള്‍നന്ദി അറിയിച്ചു.


കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായയ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു കുടുംബ സംഗമം സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരുമായി ഒരു ജന സഞ്ചയം തന്നെ വില്ലിസ് ബോറോ ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഇത്തരം ഒരു കുടുംബ സംഗമം സംഘടിപ്പിച്ചത് വളര്‍ന്നു വരുന്ന തലമുറക്ക് സ്‌പോര്‍ട്‌സില്‍ ആഭിമുഖ്യം ജനിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ഈ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയ എക്‌സി കമ്മറ്റിയും, മോളി ജോളി, ട്രീസാ സുബിന്‍, സിജോ, ജെറി ജോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window