Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
നരേന്ദ്രമോദി സര്‍ക്കാരിന് സാമ്പത്തിക തന്ത്രം പറഞ്ഞു കൊടുക്കുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ ജോലി രാജിവച്ചു
Reporter
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.

കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് യുഎസിലേക്ക് മടങ്ങി പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ 2014 ഒക്ടോബര്‍ മാസത്തിലാണ് അരവിന്ദിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനമെങ്കിലും അദ്ദേഹത്തിന് നിയമനം നീട്ടി നല്‍കുകയായിരുന്നു.
ധനവകുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശങ്ങള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലി പ്രധാനമായും ആശ്രയിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്നു അരവിന്ദ്. ഇക്കണോമിക് സര്‍വെ, മിഡ് ഇയര്‍ അനാലിസിസില്‍ ഉള്‍പ്പെടെ അരവിന്ദ് സജീവമായി ഇടപെട്ടിരുന്നു.
 
Other News in this category

 
 




 
Close Window