|
പ്രമുഖ ഗുജറാത്തി വ്യവസായി ഗൗതം അദാനിയുടെ നേതൃത്വുത്വത്തിലുള്ള അദാനി ഗ്രൂപ്പ് പബ്ലിക് ഇഷ്യു വഴി ഈ വര്‍ഷം 5000 മുതല്‍ 6000 കോടി രൂപ വരെ സമാഹരിക്കും. ഗ്രൂപ്പിന് കീഴിലെ വിവിധ കമ്പനികള്‍ വഴിയായിരിക്കും കോടികളുടെ ഫണ്ട് സമാഹരിക്കുക.
ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികളായിരിക്കും ഓഹരികള്‍ വില്‍ക്കുക എന്ന് 'മണികണ്‍ട്രോള്‍' റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി അദാനി പോര്‍ട്‌സിന്റെ നാലു ശതമാനം ഓഹരികള്‍ വിറ്റ് ജൂണ്‍ മാസത്തില്‍ 3000 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ അദാനി പോര്‍ട്‌സിന്റെ 62 .3 ശതമാനം ഓഹരികളാണ് അദാനിക്കും കുടുംബത്തിനും ഉള്ളത്.
വിവിധ മേഖലകളിലെ ബിസിനസ് വിപുലീകരണത്തിനും വികസന പ്രവര്‍ത്തങ്ങള്‍ക്കുമാണ് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കുക എന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ വര്‍ഷം തന്നെ 3000 കോടി രൂപ കൂടി കമ്പനികള്‍ സമാഹരിക്കും. |