|
ബാങ്ക് ഓഫ് ചൈനയ്ക്കു ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണ് ഇത്.
മുന്‍പ് ചൈന സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ജിന്‍ പിങിന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ഔപചാരിക അനുമതി നല്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ചൈന ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളില്‍ ശാഖകള്‍ തുറക്കും.
ഇതിനു മുന്‍പ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേര്‍ഷ്യല്‍ ബാങ്ക് ഓഫ് ചൈനയ്ക്കു
പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരുന്നു. മൊത്തം 45 വിദേശ ബാങ്കുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. 100 ശാഖകളുമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിദേശ ബാങ്ക്.
ഹോങ്കോങ് ആന്‍ഡ് ഷാങ്ങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയാണ് ബാങ്ക് ഓഫ് ചൈന. ബെയ്ജിങ്ങാണ് ആസ്ഥാനം. ആസ്തിയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ ബാങ്ക് ഓഫ് ചൈനയില്‍ മൂന്ന് ലക്ഷത്തില്‍പരം ജീവനക്കാരുണ്ട്. ഇപ്പോള്‍ ഇറാനില്‍ നിന്ന് മൂന്ന് ബാങ്കുകളും ദക്ഷിണ കൊറിയയില്‍ നിന്ന് രണ്ടു ബാങ്കുകളും മലേഷ്യ, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ ബാങ്കും ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു അപേക്ഷ നല്‍കിയിട്ടുണ്ട്. |