|
സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടി (ചരക്കു സേവന നികുതി) യില്‍ നിന്ന് ഒഴിവാക്കി. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.
സാനിറ്ററി നാപ്കിനുകള്‍ക്ക് അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്‌മെന്റ് കമ്മിറ്റി ജി.എസ്.ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതോടെയാണ് സാനിറ്ററി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. അതേസമയം, നികുതി ഒഴിവാക്കിയതോടെ സാനിറ്ററി നാപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇതിനൊപ്പം റഫ്രിജറേറ്റര്‍, 68 ഇഞ്ച്? വരെയുള്ള ടെലിവിഷന്‍, എയര്‍ കണ്ടീഷനര്‍, വാഷിങ്? മെഷ്യന്‍, പെയിന്റ്?, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന്? 18 ശതമാനമാക്കി ജി.എസ്?.ടി കൗണ്‍സില്‍ കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. |