|
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 130 കോടി രൂപ ലാഭം നേടി. 2017ലെ ഇതേ കാലയളവിനെയപേക്ഷിച്ച് ലാഭത്തിൽ 12 ശതമാനം വളർച്ചയുണ്ടായി. 116.58 കോടി രൂപയായിരുന്നു കഴിഞ്ഞ ഏപ്രിൽ – ജൂൺ ത്രൈമാസത്തിലെ ലാഭം. 9567.69 കോടി രൂപയിൽ നിന്ന് വരുമാനം 9908.76 കോടിയിലേക്ക് ഉയർന്നു. ഇതിൽ 8700 .81 കോടി രൂപയും പലിശ ഇനത്തിലാണ്. ജൂൺ മാസം അവസാനിക്കുമ്പോൾ ബാങ്കിന്റെ കിട്ടാക്കടം 50,972 .64 കോടി രൂപയായി വർധിച്ചു.
പൊതുവെ പൊതുമേഖലാ ബാങ്കുകൾ ഭീമമായ നഷ്ടം നേരിടുമ്പോഴാണ് യൂണിയൻ ബാങ്ക് ഈ നേട്ടം കൈവരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിൽ – ജൂൺ ഘട്ടത്തിൽ 4876 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. |