Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണ വൈറസ് കേരളത്തിന്റെ ദേശീയദുരന്തമായി പ്രഖ്യാപിച്ചതു സര്‍ക്കാര്‍ നീക്കം ചെയ്തു
Reporter
കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിന്‍വലിച്ചെതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ലെങ്കിലും ശ്രദ്ധ തുടരും..കൊറോണ സ്ഥിരീകരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
വുഹാനില്‍നിന്ന് വന്ന മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലായി വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. പിന്നീട് ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുള്ളവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നഇതുകൂടാതെ വുഹാനില്‍ നിന്ന് തിരിച്ചത്തിയ 72 പേരില്‍ മൂന്ന് പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിക്കാനായത്. ബാക്കി 61 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചത്.
 
Other News in this category

 
 




 
Close Window