Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണയെ പ്രതിരോധിക്കാന്‍ മരുന്ന് ജൂണില്‍: റഷ്യയിലെ ശാസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നു
Reporter
റഷ്യന്‍ ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനായി വാക്‌സിന്റെ ആദ്യ മാതൃകകള്‍ പരീക്ഷിക്കാന്‍ തുടങ്ങി, ജൂണ്‍ മാസത്തോടെ ഏറ്റവും ഫലപ്രദമായ ഒന്ന് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ബയോടെക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി മേധാവി പറഞ്ഞതായി ദി മോസ്‌കൊ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍ 93 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇതുവരെ ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ല.

'പ്രോട്ടോടൈപ്പുകള്‍ സൃഷ്ടിച്ചു. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ മൃഗങ്ങളില്‍ ലബോറട്ടറി പരിശോധന ആരംഭിക്കുകയാണ്,' സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇല്‍നാസ് ഇമാത്ഡിനോവ് വെസ്റ്റി നോവോസിബിര്‍സ്‌ക് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

'മികച്ച ഫലങ്ങള്‍ കാണിക്കുന്ന ഒന്നോ രണ്ടോ ജൂണില്‍ ഞങ്ങള്‍ അവതരിപ്പിക്കും.'

നോബൊസിബിര്‍സ്‌കിലെ സ്റ്റേറ്റ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി സെന്ററാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മുമ്പ് എബോള വൈറസിനുള്ള വാക്‌സിനുകള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു.

മാര്‍ച്ച് 16 മുതല്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ 116,000 പേരെ റഷ്യ പരിശോധിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടം വഹിക്കുന്ന ആരോഗ്യ വകുപ്പ് പറഞ്ഞു.
 
Other News in this category

 
 




 
Close Window