Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കാടുകളില്‍ നിന്നു മനുഷ്യര്‍ കൊണ്ടു വന്നതാണ് കൊറോണ വൈറസെന്ന് ആസ്‌ട്രോ - അമേരിക്കന്‍ ഗവേഷകര്‍
Reporter
വന്യജീവികളെ വേട്ടയാടുന്നതും, വനം നശിപ്പിക്കുന്നതും, നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ട കുടിയേറ്റവും വൈറസ് വ്യാപിപ്പിച്ചുവെന്ന് അമേരിക്ക - ഓസ്‌ട്രേലിയ ഗവേഷകര്‍. ലോകമാകെ ജൈവവൈവിധ്യം തകര്‍ന്നുവെന്നും കൊറോണ പോലുള്ള വൈറസ് വ്യാപിച്ചുവെന്നും 'റോയല്‍ സൊസൈറ്റി ബി 'റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരിലേക്ക് പകര്‍ന്ന 142 വൈറസുകളെ വംശനാശഭീഷണിയുള്ള ജീവികളിലെ വൈറസുകളുമായി താരതമ്യം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. മൃഗങ്ങളില്‍ നിന്നും വൈറസുകള്‍ പുറത്തേക്ക് വമിക്കുന്നതിനു പ്രധാന കാരണം അവയുടെ ആവാസകേന്ദ്രങ്ങള്‍ നഷ്ടമാകുന്നതാണത്രേ. ആവാസവ്യവസ്ഥ തകരുന്നതോടെ ഇവ തങ്ങളിലെ വൈറസുകള്‍ മനുഷ്യരുമായി പങ്കിടുന്നു. ചൈന,ജോര്‍ദാന്‍, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ലോകത്തിന് വലിയ അപകടമാണ് വരുത്തുന്നത്.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം:


മൃഗങ്ങളെ വേട്ടയാടുന്നവരിലേക്ക് കൊറോണ പോലുള്ള വൈറസുകള്‍ എളുപ്പത്തില്‍ കയറിപ്പറ്റും. അത് പതിയെ മനുഷ്യരിലേക്ക് പരക്കുന്നു: അതുപോലെ നായ്ക്കള്‍, പശുക്കള്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളും മനുഷ്യരിലേക്ക് വൈറസുകളെ പങ്കുവയ്ക്കുന്നുണ്ട്. അണ്ണാന്‍, വവ്വാല്‍ തുടങ്ങിയ ജീവികളുടെ ശരീരങ്ങള്‍ വൈറസ്സുകളുടെ കലവറയാണ്. വൈറസ്സുകളുടെ 75 ശതമാനവും ഇവയുടെ ശരീരങ്ങളിലുണ്ട്. വവ്വാലുകളില്‍ മാത്രം സാര്‍സ്, നിപ, മാര്‍ബര്‍ഗ്, എബോള തുടങ്ങിയ വൈറസ്സുകളുടെ സാന്നിധ്യം കാണാവുന്നതാണ്. വംശനാശ ഭീഷണിയുള്ള ജീവികളില്‍ നിന്ന് വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട് .
 
Other News in this category

 
 




 
Close Window