|
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയ്ക്കായി ബിഡ് സമര്‍പ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 ലേക്ക് സര്‍ക്കാര്‍ നീട്ടി.
കോവിഡ് 19 പകര്‍ച്ചവ്യാധി വ്യോമയാന, എണ്ണ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും, എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയുടെ സ്വകാര്യവല്‍ക്കരണം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.
ബിപിസിഎല്ലിലെ സര്‍ക്കാരിന്റെ 52.98 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) കഴിഞ്ഞ മാസം ജൂണ്‍ 13 വരെ നീട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് എയര്‍ ഇന്ത്യയ്ക്ക് ബിഡ് സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടുന്നത്. നേരത്തെ സമയപരിധി മാര്‍ച്ച് 17 ല്‍ നിന്ന് ഏപ്രില്‍ 30 ലേക്ക് നീട്ടിയിരുന്നു. |