Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണ പടരുന്നതിനിടെ പലയിടത്തും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം
Reporter
കൊവിഡിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും. മലയോര മേഖലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. കൊതുക് പെരുകുന്നത് തടയാന്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

നാല് മാസത്തിനിടെ ജില്ലയില്‍ 153 പേര്‍ക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 35 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. മലയോര മേഖലയായ അയ്യങ്കുന്ന്, നടുവില്‍, ആലക്കോട്, അങ്ങാടിക്കടവ്, പെരിങ്ങോം, പായം പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. രോഗബാധ ഉണ്ടായ മേഖലകളില്‍ ഫോംഗിങ്ങ്, മരുന്ന് തളിക്കല്‍, കൊതുകുവല ലഭ്യമാക്കല്‍, വീടുകളുടെ പരിസര ശൂചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ജില്ലയില്‍ പത്തിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. നാല് മാസത്തിനിടെ നാല്‍പ്പത് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തളിപ്പറമ്പ്, ഏഴോം പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. ആശങ്ക വേണ്ടെന്നും ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 
Other News in this category

 
 




 
Close Window