Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ശാരീരിക ക്ഷീണം കൂടിയതായി തോന്നുന്നുണ്ടോ? കാരണവും മരുന്നും കണ്ടെത്തിയിരിക്കുന്നു
Reporter
ലോക്ഡൗണിന് ശേഷം ക്ഷീണവും നിരാശയും തോന്നുന്നവര്‍ കുറവല്ലെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

വെറുതെ സോഷ്യല്‍ മീഡിയയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ത്തന്നെ ഇക്കാര്യം വ്യക്തമാകും. പലരും നിരാശയെക്കുറിച്ചും, ആശങ്കകളെക്കുറിച്ചും, അലസതയെക്കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നത്. കാര്യമായി ജോലിയും മറ്റ് പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ തന്നെ ഇങ്ങനെ ക്ഷീണവും അലസതയും സങ്കടവുമെല്ലാം തോന്നുന്നതിന് പിന്നിലെ രഹസ്യമെന്തായിരിക്കും!

ശാരീരികമായ കാരണങ്ങളല്ല മറിച്ച് മാനസികമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. രോഗത്തെ കുറിച്ചുള്ള ഭയം മാത്രമല്ല, അതിജീവനത്തെക്കുറിച്ചുള്ള ആധിയും ഉത്കണ്ഠയും ധാരാളം ആളുകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മരണത്തെക്കുറിച്ചോ അതിജീവനത്തെക്കുറിച്ചോ കഠിനമായ ആശങ്കയനുഭവിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ ഇവയ്ക്ക് സമാനമായ ഏതെങ്കിലും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാള്‍ അനുഭവിക്കുന്ന വൈകാരികാവസ്ഥകളുടെ വിവിധ ഘട്ടങ്ങളാണ് ഇതില്‍ വിശദീകരിക്കുന്നത്. ആദ്യത്തേത്, കടന്നുവന്ന പ്രശ്‌നത്തില്‍ 'ഷോക്ക്' അഥവാ ഞെട്ടല്‍ ഉളവാകുന്ന ഘട്ടമാണ്. രണ്ടാമത്തേത് പ്രശ്‌നത്തോട് മുഖം തിരിക്കുന്ന ഘട്ടം. പ്രശ്‌നം നിലനില്‍ക്കുന്നില്ലെന്ന് വരെ ഈ ഘട്ടത്തില്‍ സ്വയം വാദിച്ചേക്കാം. മൂന്നാമത്തേത്, പ്രശ്‌നത്തിന് മുകളിലുണ്ടാകുന്ന ദേഷ്യം, ഇച്ഛാഭംഗം എന്നിവയുടേത്. നാലാമത്തേത് നിരാശയുടെ അവസ്ഥ. അഞ്ചാം ഘട്ടത്തില്‍ നിരാശയെ മറികടക്കാനുള്ള പരിശ്രമങ്ങളുടേതാണ്. ആറാം ഘട്ടമാകുമ്പോള്‍ പുതിയ സാഹചര്യങ്ങളെ എങ്ങനെയെല്ലാം മറികടക്കണമെന്ന പഠനമാണ്. ഏഴാം ഘട്ടമെത്തിയാല്‍ ഏത് പ്രതിസന്ധിയിലും മുന്നോട്ടുപോവുകയെന്ന നിശ്ചയദാര്‍ഢ്യമാണ്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രതിരോധമാര്‍ഗമെന്നോണമാണ് മറ്റ് പല രാജ്യങ്ങള്‍ക്കുമൊപ്പം നമ്മുടെ രാജ്യവും ലോക്ഡൗണ്‍ എന്ന കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. വലിയ വ്യത്യാസങ്ങളാണ് ഈ കാലത്ത് നാം അനുഭവിക്കുന്നത്. പലരും ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഒരു വിഭാഗം ആളുകള്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ തുടങ്ങി.
ജീവതത്തെ രണ്ടായി കാണാന്‍ പ്രേരിപ്പിക്കുന്ന മാറ്റങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. സാധാരണദിവസങ്ങളെ അപേക്ഷിച്ച് തിരക്കും ഉത്തരവാദിത്തവും കുറഞ്ഞ ദിവസങ്ങളാണ് ലോക്ഡൗണ്‍ കാലത്തിലേത്. മിക്കവരും വീട്ടില്‍ വെറുതെയിരിക്കുന്ന സാഹചര്യം പോലുമാണ്. എന്നിട്ടും പതിവില്‍ക്കവിഞ്ഞ
 
Other News in this category

 
 




 
Close Window